topnews

പൗരത്വനിയമത്തെ എതിർക്കുന്നവർ രാജ്യത്തെ തകർക്കുന്നു; നരേന്ദ്രമോദി

പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവർ രാജ്യത്തിന് എതിരെ നിൽക്കുന്നവരാണ്. ലോക്സഭയിൽ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വെട്ടിമുറിക്കാൻ ഒരുങ്ങുന്നവർക്കു കൂടെ നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് പാകിസ്ഥാൻ എപ്പോഴും ശ്രമിച്ചത്. പാകിസ്ഥാന്‍റെ ഭാഷയിലാണ് ഇപ്പോൾ ചിലര്‍ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഷഹീൻബാഗ് സമരത്തെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, പ്രതിപക്ഷത്തെയും വിമർശിച്ചു. അക്രമ സമരങ്ങളെ പ്രതിപക്ഷം പിന്നിൽ നിന്ന് പിന്തുണക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾ. വന്നത്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പലതവണ ബഹളം വച്ചു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ..കെ..ആന്റണിയും രംഗത് എത്തിയിട്ടുണ്ട്. മോദി പറയുന്നത് പച്ചക്കള്ളമാണെന്നും തെറ്റ് തിരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും ആന്റണി പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയല്ല,തന്റെ പരാമര്ശങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾരാഷ്ട്രീയ പ്രേരിതമാണ് നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല ഡൽഹി രാംലീല മൈതാനിയിൽ നടന്ന ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ടിയുള്ളതല്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. നുഴഞ്ഞുകയറ്റക്കാർക്ക് ഇനി അവസരം ലഭിക്കില്ല. ഇന്ത്യയിലെ മുസ്ലിങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല. അവർക്കായി കസ്റ്റഡി കേന്ദ്രങ്ങൾ ഒരുങ്ങുന്നുവെന്ന് വ്യാജപ്രചാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഏത് മത വിഭാഗത്തിലും പെട്ട ഒരു ഇന്ത്യന്‍ പൗരനേയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് പ്രധനമന്ത്രി ശ്രീ. നരേന്ദ മോദി ഉറപ്പ് നൽകിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് ഈ നിയമം ഒരു ഇന്ത്യൻ പൗരനെയോ ഏതെങ്കിലും മതത്തെയോ ബാധിക്കില്ല. മറ്റു രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം വേട്ടയാടല്‍ അനുഭവിച്ചവരും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാനിടമില്ലാത്തവര്‍ക്കും വേണ്ടി മാത്രമുള്ളതാണ് ഈ നിയമമെന്നു പ്രധാനമന്ത്രി പലതവണ ജങ്ങൾക്കു ഉറപ്പു നൽകിയിരുന്നു..”“ഇന്ത്യയുടെ വികസനത്തിനായും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വികസനത്തിനും ശാക്തീകരണത്തിനുമായി എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിണ്റ്റെ ആവശ്യമാണ്.

” ശാന്തിയും, ഐക്യവും സാഹോദര്യവും പുലർത്തേണ്ട സമയത്തു . ഏതു തരത്തിലുമുള്ള കിംവദന്തികളിൽ നിന്നും , നുണപ്രചാരണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നാണ്‌ പ്രധാനമന്ത്രി തന്റെ ട്വിറ്റെർ സന്ദേശങ്ങളിലൂടെ രാഷ്ട്രത്തോടു ആവശ്യപ്പെട്ടിരുന്നത്

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

7 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

8 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

9 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

10 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

10 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

10 hours ago