world

ഉക്രയിൽ യുദ്ധം നിർത്താൻ റഷ്യയുടെ മുഖത്ത് നോക്കി നരേന്ദ്ര മോദി, താരമായി മാധ്യമങ്ങളിൽ വൈറലായി

ബാലി. ജി20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു താരമായി മാധ്യമങ്ങളിൽ വൈറലായി. ആഗോള വിഷയമായ റഷ്യ – ഉക്രയിൽ യുദ്ധം നിർത്താൻ റഷ്യയോടെ മുഖത്ത് നോക്കി പറഞ്ഞ ഏക ലോക നേതാവായി നരേന്ദ്ര മോദി. “എല്ലാ രാജ്യത്തെയും പാവപ്പെട്ട പൗരന്മാരെ ദ്രോഹിക്കുന്ന ഒരു ആഗോള പ്രതിസന്ധി തന്നെയാണ്‌ യുദ്ധം. ലോകത്തേ ദരിദ്രരോടാണ്‌ ഈ യുദ്ധം. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വെടിനിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങാന്‍ ഇരുരാജ്യങ്ങളും നയതന്ത്രചര്‍ച്ചയിലൂടെ വഴികണ്ടെത്തണം”. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

‘ആർക്ക് എന്ത് നേട്ടം യുദ്ധം കൊണ്ട് ലഭിച്ചു. പാവപ്പെട്ട ജനങ്ങൾക്കാണ്‌ ലോകം മുഴുവൻ ഇതിന്റെ ബുദ്ധിമുട്ട് ഉണ്ടായത്. ഭക്ഷ്യ വില കൂടി, എണ്ണ മാർക്കറ്റിൽ വൻ വ്യതിയാനം വന്നു. പണപെരുപ്പം ലോകം മുഴുവൻ ഉണ്ടായി. കോവിഡ് വന്നപ്പോൾ പോലും തകരാത്ത പല രാജ്യങ്ങളുടേയും സാമ്പത്തിക രംഗം യുദ്ധത്തേ തുടർന്ന് തകിടം മറിയികയായിരുന്നു.’ നരേന്ദ്ര മോദി ഉച്ചകോടിയിൽ ലോകത്തോട് പറഞ്ഞു. ബാലിയിലെ ജി-20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു തൊട്ടടുത്തായിരുന്നു മോദിയുടെ ഇരിപ്പിടം ഒരുക്കിയിരുന്നത്.

ആഗോള ഊർജ വിതരണത്തിൽ യാതൊരു നിയന്ത്രണങ്ങളും പാടില്ലെന്നും സ്വന്തന്ത്രമായിരിക്കണം എന്നും മോദി ആഹ്വാനം ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോക മഹായുദ്ധം വിതച്ച നാശം വിവരാണാതീതമാണ്, അതിനുശേഷം, സമാധാനത്തിന്റെ വഴി കണ്ടെത്താന്‍ അന്നത്തെ നേതാക്കള്‍ അക്ഷീണം പരിശ്രമിച്ചു. ഇപ്പോള്‍ കോവിഡാനന്തരലോകം പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ചുമലിലാണ്. ലോകാത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ട് മോദി പറഞ്ഞു.

യുദ്ധം ലോകത്ത് ദരിദ്ര ജനതയെ സൃഷ്ട്ടിക്കും എന്ന് ഓർക്കണം. ദരിദ്രർക്ക് ഇരട്ടത്താപ്പിനെ നേരിടാനുള്ള സാമ്പത്തിക ശേഷിയില്ല. വിലക്കയറ്റം പോലുള്ള പ്രതിഭാസങ്ങൾ കൈകാര്യം ചെയ്യാനുള്ള സാമ്പത്തിക ശേഷി അവർക്കില്ല എന്ന് എല്ലാവരും ഓർക്കണം. യുഎൻ പോലുള്ള ബഹുമുഖ സ്ഥാപനങ്ങൾ ഇതെല്ലാം അംഗീകരിക്കാൻ മടിക്കരുത്. യുഎൻ പോലുള്ളവ ഈ യുദ്ധം ഇല്ലാതാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. അനുയോജ്യമായ പരിഷ്കാരങ്ങൾ വരുത്തുന്നതിൽ നാമെല്ലാവരും പരാജയപ്പെട്ടു. അതിനാൽ, ഇന്ന് ലോകത്തിന് ജി-20 ൽ നിന്ന് വലിയ പ്രതീക്ഷകളുണ്ട്.

ഉക്രെയ്നിലെ വെടിനിർത്തലിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് വേദിയിലെ ലോക നേതാക്കളേ നോക്കി മോദി ആവർത്തിച്ച് ആവശ്യപ്പെട്ടു. യുദ്ധം മൂലം “ആഗോള വിതരണ ശൃംഖലകൾ നശിച്ചു. ലോകമെമ്പാടും അവശ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും പ്രതിസന്ധിയുണ്ട്. എല്ലാ രാജ്യത്തെയും പാവപ്പെട്ട പൗരന്മാർ നേരിടുന്ന വെല്ലുവിളി കൂടുതൽ രൂക്ഷമാണ്. ദൈനംദിന ജീവിതം അവർക്ക് ഇതിനകം ഒരു പോരാട്ടമായിരുന്നു.”

ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭുമിയാണ് ഇന്ത്യ. അടുത്ത വര്‍ഷം ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മോദി ബാലിയില്‍ പറഞ്ഞു. മഹാമാരിയുടെ കാലത്തും ഇന്ത്യ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. കൂടാതെ ആവശ്യമുള്ള പലരാജ്യങ്ങള്‍ക്കും ഭക്ഷ്യവിതരണം നടത്തുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴുള്ള രാസവള ക്ഷാമം വലിയ പ്രതിസന്ധിയാണ്. രാസവള ക്ഷാമം ലോകം നാളെ നേരിടുന്ന വലിയ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വളത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണ ശൃംഖല നിലനിര്‍ത്തുന്നതിന് എല്ലാ ജി20 രാജ്യങ്ങളും പരസ്പര ഉടമ്പടി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്എ, എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി20. യൂറോപ്യൻ യൂണ്യനും ഉൾപ്പെടും.

ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ലോകജനസംഖ്യയുടെ 65 ശതമാനം ഈ ശതമാനം രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാവുന്നത്. ഗൾ രാജ്യങ്ങളിൽ നിന്നും സൗദി അറേബ്യ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളും ജി-20 ക്ക് പുറത്താണ്‌.

Karma News Network

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

6 seconds ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

31 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

45 mins ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

1 hour ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

1 hour ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

2 hours ago