topnews

ഭാരത് ബന്ദിന് തുടക്കം, കേരളത്തെ ബന്ദ് കാര്യമായി ബാധിച്ചേക്കില്ല

സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഗ്രാമീൺ ഭാരത് ബന്ദ് എന്ന പേരിലുള്ള ബന്ദ് രാവിലെ 6 മുതൽ വൈകുന്നേരം 4 വരെയാണ്. കാർഷിക ഇനങ്ങൾക്കുള്ള മിനിമം താങ്ങുവില, കടം എഴുതിത്തള്ളൽ, സമഗ്ര വിള ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

ദേശീയതലത്തിൽ ശക്തമാകുമെങ്കിലും ബന്ദ് കേരളത്തെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് സംയുക്ത കർഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളുമുണ്ടാകും. കർഷകർക്ക് പിന്തുണ നൽകുമെങ്കിലും കടകളടച്ച് പ്രതിഷേധിക്കില്ലെന്ന് കേരള വ്യാപാരി – വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം നസീർ അറിയിച്ചു. കർഷകരുടെ ഭാരത് ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇടതുവിദ്യാർഥി സംഘടനകളും ഇടത് വനിതാ സംഘടനകളും സംയുക്തവേദിയും പിന്തുണയറിയിച്ചു.

ആംബുലൻസ്, പത്രവിതരണം, വിവാഹ ചടങ്ങുകൾ, മെഡിക്കൽ ഷോപ്പുകൾ, ബോർഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികൾ തുടങ്ങിയ അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ല. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ഗ്രാമീണ ജോലികൾ, സ്വകാര്യ ഓഫീസുകൾ, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും.

കർഷക പ്രതിഷേധം തുടരുന്നതിനാൽ ഭാരത് ബന്ദ് ദേശീയതലത്തിൽ ശക്തമാകാൻ സാധ്യതയുണ്ട്. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, ഗ്രാമീണ തൊഴിൽ പദ്ധതികൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും. പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ പ്രതിഷേധമുണ്ടാകും. പഞ്ചാബിലെ പ്രധാന പാതകളിൽ നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടും. ഡൽഹി – ഹരിയാന അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ ഗതാഗതം താറുമാറാകും. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സാധ്യത കൂടുതലാണ്. ഈ മേഖലകളിൽ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനുള്ള സാധ്യത കൂടുതലാണ്. ദേശീയതലത്തിൽ ഭാരത് ബന്ദ് ശക്തമാകാനുള്ള സാധ്യതയാണ് അധികൃതർ നൽകുന്നത്.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

27 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

60 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago