topnews

ഭാരത് ബന്ദിന് തുടക്കം, കേരളത്തെ ബന്ദ് കാര്യമായി ബാധിച്ചേക്കില്ല

സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഗ്രാമീൺ ഭാരത് ബന്ദ് എന്ന പേരിലുള്ള ബന്ദ് രാവിലെ 6 മുതൽ വൈകുന്നേരം 4 വരെയാണ്. കാർഷിക ഇനങ്ങൾക്കുള്ള മിനിമം താങ്ങുവില, കടം എഴുതിത്തള്ളൽ, സമഗ്ര വിള ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

ദേശീയതലത്തിൽ ശക്തമാകുമെങ്കിലും ബന്ദ് കേരളത്തെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് സംയുക്ത കർഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളുമുണ്ടാകും. കർഷകർക്ക് പിന്തുണ നൽകുമെങ്കിലും കടകളടച്ച് പ്രതിഷേധിക്കില്ലെന്ന് കേരള വ്യാപാരി – വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം നസീർ അറിയിച്ചു. കർഷകരുടെ ഭാരത് ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇടതുവിദ്യാർഥി സംഘടനകളും ഇടത് വനിതാ സംഘടനകളും സംയുക്തവേദിയും പിന്തുണയറിയിച്ചു.

ആംബുലൻസ്, പത്രവിതരണം, വിവാഹ ചടങ്ങുകൾ, മെഡിക്കൽ ഷോപ്പുകൾ, ബോർഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികൾ തുടങ്ങിയ അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ല. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ഗ്രാമീണ ജോലികൾ, സ്വകാര്യ ഓഫീസുകൾ, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും.

കർഷക പ്രതിഷേധം തുടരുന്നതിനാൽ ഭാരത് ബന്ദ് ദേശീയതലത്തിൽ ശക്തമാകാൻ സാധ്യതയുണ്ട്. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, ഗ്രാമീണ തൊഴിൽ പദ്ധതികൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും. പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ പ്രതിഷേധമുണ്ടാകും. പഞ്ചാബിലെ പ്രധാന പാതകളിൽ നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടും. ഡൽഹി – ഹരിയാന അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ ഗതാഗതം താറുമാറാകും. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സാധ്യത കൂടുതലാണ്. ഈ മേഖലകളിൽ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനുള്ള സാധ്യത കൂടുതലാണ്. ദേശീയതലത്തിൽ ഭാരത് ബന്ദ് ശക്തമാകാനുള്ള സാധ്യതയാണ് അധികൃതർ നൽകുന്നത്.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

8 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

9 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

9 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

10 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

11 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

11 hours ago