കോഴിക്കോട്. ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരന് പോലീസ് പിടിയില്‍. കോഴിക്കോട് അസി കമ്മീഷണര്‍ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തിയിരുന്ന ഉഗവു ഇകേച്ചുക്വു എന്ന നൈജീരിയക്കാരനാണ് പോലീസ് പിടിയിലായത്.
കുന്ദമംഗലത്തെ ലഹരി കേസില്‍ പോലീസ് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവിരം ലഭിച്ചത്. കുന്ദമംഗലത്ത് ലഹരി കേസില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തിലാണ് അറസ്റ്റ്. ഏപ്രില്‍ 10നാണ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ലഹരികടത്തിയ സഹാദ്, നസ്ലിന് എന്നിവരെ പോലീസ് പിടികൂടുന്നത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ ബെംഗളൂരുവിലെ നൈജീരിയന്‍ സംഘത്തില്‍ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരി എത്തിക്കുന്ന സംഘം ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റുന്നതാണ് രീതി. തുടര്‍ന്ന് സംഘം മാസങ്ങളോളം ഇവരെ നിരീക്ഷിക്കുവാന്‍ തുടങ്ങി. പിന്നീട് ആവശ്യക്കാരനെന്ന നിലയില്‍ ലഹരി മരുന്ന് ആവശ്യപ്പെട്ട് സംഘത്തെ പോലീസ് ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവരെ തിരുപ്പൂരില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…