ബുലന്ദ്ഷഹര്‍. എലത്തൂരില്‍ ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ഇതുവരെ കേരളം സന്ദര്‍ശിച്ചിട്ടില്ലെന്ന് എടിഎസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ഷാറൂഖ് സെയ്ഫി പറഞ്ഞു. കേസില്‍ ഗാസിയാബാദ് എടിഎസാണ് ബുലന്ദ്ഷഹര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്. കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ, കേരളത്തില്‍ സുഹൃത്തിക്കളുണ്ടോ എന്നാണ് ചോദിച്ചതെന്ന് ഷാറൂഖ് സെയ്ഫി പറയുന്നു. ജോലി എന്താണെന്ന് നോക്കി. ഫോണ്‍ പരിശോധിച്ചുവെന്നും ഫോണിന്റെ ടവര്‍ ലോക്കേഷന്‍ പോലീസ് പരിശോധിച്ചുവെന്നും ഷാറൂഖ് സെയ്ഫി പറയുന്നു. കേസുമായി തനിക്ക് ബന്ധമില്ലെന്ന് എടിഎസിന് മനസ്സിലായതോടെയാണ് തന്നെ വിട്ടയച്ചതെന്ന് ഷാറൂഖ് സെയ്ഫി പറയുന്നു.
കേരളത്തില്‍ താന്‍ ഇന്ന് വരെ പോയിട്ടില്ല. ഡല്‍ഹിക്കപ്പുറം യാത്ര ചെയ്തിട്ടുമില്ലെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി തന്നെ എടിഎസ് വിട്ടയച്ചിരുന്നു. എന്നാല്‍ രാത്രി പോകുവാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രാവിലെ വാര്‍ഡ് മെമ്പറെ വിളിച്ച് വരുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…