crime

വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരിൽ ആലുവ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയെടുത്തു, രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരു പറഞ്ഞ് ആലുവ സ്വദേശിയില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍കൂടി പിടിയില്‍. കോഴിക്കോട് നടക്കാവ് ക്രസന്റ് മാന്‍സാ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുമ്പള സ്വദേശി അബ്ദുള്‍ ഖാദര്‍ (59), കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ ബെയ്തുല്‍ അന്‍വര്‍ വീട്ടില്‍ അമീര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയില്‍ അശ്വിന്‍ (25), മേപ്പയൂര്‍ എരഞ്ഞിക്കല്‍ അതുല്‍ (33 ) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ 62 കാരനില്‍നിന്ന് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

മുംബൈ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിന്റെ ക്ലിയറന്‍സിനും സെക്യൂരിറ്റിക്കുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ പണം കൈക്കലാക്കിയത്.

നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഇവര്‍ ഒണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇവരുടെ അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘത്തിന് വില്‍പ്പന നടത്തിയിരിക്കുകയാണ്. ഈ അക്കൗണ്ടുകളിലേക്കാണ്, ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചിട്ടുള്ളത്. ഈ പണം പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് നല്‍കുന്നത് ഇപ്പോള്‍ പിടികൂടിയ രണ്ട് പേരാണ്. ഇതിന്റെ കമ്മീഷനായി ഒരു ചെറിയ തുക അക്കൗണ്ട് ഉടമയ്ക്ക് നല്‍കുകയും ചെയ്യും. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ സംഘം പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.അജിത്ത്കുമാര്‍, എ.എസ്.ഐ ആര്‍.ഡെല്‍ ജിത്ത്, സിനിയര്‍ സി.പി.ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നിരവധി പേരില്‍നിന്ന് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘം വിലക്ക് വാങ്ങി ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Karma News Network

Recent Posts

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

13 mins ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

24 mins ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

57 mins ago

എൽഡിഎഫിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം, പരസ്യ അവകാശവാദവുമായി കേരള കോൺഗ്രസും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…

1 hour ago

തൃശ്ശൂരിൽ വൻ ലഹരി മരുന്ന് വേട്ട, 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ…

2 hours ago

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

3 hours ago