topnews

നവകേരള സദസ്, മണ്ഡലത്തിലെ സ്കൂളുകൾക്ക് ഒന്നടങ്കം അവധി, പ്രതിഷേധം ശക്തം

തിരുവനന്തപുരം: നവകേരളസദസ് എത്തുന്ന മണ്ഡലത്തിലാകെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ആളെ കൂട്ടി പരിപാടി വൻ വിജയമാക്കുകയാണ് മന്ത്രിയുടെയും പരിവാരങ്ങളുടെയും ലക്ഷ്യം. ആദ്യഘട്ടത്തിൽ ജനസ​ദസ് നടക്കുന്ന സ്ഥലത്തെ സ്കൂളുകൾക്ക് മാത്രമാണ് അവധി നൽകിയിരുന്നത്.

എന്നാൽ ഇപ്പോൾ മണ്ഡലത്തിലാകെ അവധി നൽകുകയാണ്. വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്തുള്ള അവധി പ്രഖ്യാപനമെന്നാണ് സർക്കാർ വാദം. പ്രവൃത്തിദിനത്തിലും സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിന്റഎ പരിണിതഫലം അനുഭവിക്കേണ്ടത് സ്കൂളുകളും വിദ്യാർത്ഥികളുമാണ്. ക്രിസ്മസ് പരീക്ഷയും വാർഷിക പരീക്ഷയും പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്.

ഇതിനിടെയാണ് ഇത്തരത്തിൽ സർക്കാരിന്റെ സൗകര്യത്തിനായി അവധി നൽകുന്നത്. സർക്കാരിന്റെ അകാരണമായ അവധി നൽകലിനെതിരെ പല അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. സ്കൂളിലെ പിടിഎ ഫണ്ട് വരെ ഉപയോ​ഗിച്ച് നിർമ്മിച്ച മതിലുകളാണ് സദസിന്റെ പേരിൽ പൊളിച്ച് നീക്കുന്നത്. കുട്ടികളെ പരിപാടിയുടെ ഭാഗമാക്കൻ ശ്രമിച്ചതും വലിയ വിമർശനം ഉയർന്നിരുന്നു

karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

29 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

32 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

2 hours ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

2 hours ago