നിലമ്പൂർ ∙ നവകേരളാ സദസിൻരെ ഭാഗമായി സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതിന് പിന്നാലെ വീണ്ടും വിവാദം. നിലമ്പൂരിൽ നവകേരള സദസ്സ് ജാഥയ്ക്ക് ആദിവാസിക്കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു.
നിലമ്പൂർ നഗരസഭാതല സംഘാടക സമിതി 23ന് നടത്തിയ ജാഥയിലാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ചത്. നഗരസഭാധ്യക്ഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ വിട്ടതെന്നാണ് സ്കൂൾ അധികൃതർ വിശദീകരിച്ചത്. കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്കൂളിന്റെ ചുമതലയുള്ള ഐടിഡിപി ഓഫിസർ വാക്കാൽ അനുമതി നൽകിയിരുന്നെന്ന് പ്രധാനാധ്യാപകൻ സി. ബിജോയ് പറഞ്ഞു. അതിനായി നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിന്റെ ബസും വിട്ടു കൊടുത്തിരുന്നു.
സംഭവത്തിൽ നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ഓഫിസിലേക്ക് മാർച്ച് നടത്തി. കെഎസ്യു പ്രവർത്തകർ ഐടിഡിപി ഓഫിസറെ ഉപരോധിച്ചു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…