entertainment

കളിക്കാന്‍ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഉപകരണം വേണമെന്ന് മകന്‍ പറഞ്ഞു, തന്റെ മറുപടി ഇതായിരുന്നുവെന്ന് നവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം ബ്രേക്ക് എടുത്തെങ്കിലും അടുത്തിടെ ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിക്കൊണ്ടിരിക്കുന്നത്.
പത്തനാപുരത്ത് ഗാന്ധിഭവനില്‍ താരം നടത്തിയ ഒരു പ്രസംഗമാണിത്.

ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് കിട്ടുന്ന പ്രിവില്ലേജിനെ കുറിച്ചായിരുന്നു താരം വേദിയില്‍ സംസാരിച്ചത്. ഒരു ഇലക്ട്രോണിക്‌സ് ഷോപ്പില്‍ പോയപ്പോള്‍ മകന്‍ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു, എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അതുണ്ടെങ്കില്‍ തനിക്ക് ഒരുപാട് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും എന്നായിരുന്നു മറുപടി നല്‍കിയത്.

ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ലായെന്നും കിട്ടുന്ന അവസരങ്ങളെ കുറിച്ച് യാതൊരു വിധ ബോധവുമില്ലായെന്നും താരം പറഞ്ഞു. എന്നാല്‍ താന്‍ മകനോട് നിനക്ക് കയ്യിലുള്ള കളിച്ചു കഴിഞ്ഞഗെയിമുകള്‍ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ലെ എന്ന് ചോദിച്ചുവെന്നും. സാധിക്കും എന്ന മറുപടി മകന്‍ നല്‍കിയെന്നും നവ്യ പറഞ്ഞു.

ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കള്‍ക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങള്‍ ആണ് അവര്‍ക്ക് മുന്നില്‍ ഇപ്പോഴുള്ളത്, പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവന്‍ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞാന്‍ മകനോട് പറയാറുണ്ട്. സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പൂര്‍ണമായ ബോധത്തോടുകൂടി മാത്രമേ വളരാന്‍ പാടുള്ളൂ എന്ന് മകന് ഉപദേശവും നല്‍കാറുണ്ട്’ നവ്യ നായര്‍ പറഞ്ഞു.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

4 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

5 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

6 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

6 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

7 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

8 hours ago