ആരാധകർ ഏറെയുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. ഇരുവരെയും കുറിച്ചുള്ള വാർത്തകൾക്ക് പ്രേക്ഷകർ ഏറെയാണ്. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ഇരുവരും നിരവധി നിയമപ്രശ്നങ്ങളും നേരിട്ടു.
കുഞ്ഞുങ്ങൾ ജനിച്ചത് മുതൽ ഇരുവരും തങ്ങളുടെ കുഞ്ഞ് സന്തോഷങ്ങൾ ആരാധകരുമായി സ്ഥിരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിഘ്നേഷും നയന്‍താരയും മക്കളുമായി വിമാനത്താവളത്തിലെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇരുവരും. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച ഇരുവരും അവരുടെ മുഖം ക്യാമറകളില്‍ നിന്ന് മറച്ചുപിടിച്ചാണ് കടന്നുപോയത്.
ഒക്ടോബര്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും പരിചയപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു ഇരുവരും തങ്ങൾ മാതാപിതാക്കളായെന്ന വിവരം പങ്കുവെച്ചത്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര.
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…