mainstories

“അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ ഒരിക്കലും മറക്കരുത്”- പ്രധാനമന്ത്രി

 

ന്യൂഡൽഹി/ അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ ഒരിക്കലും മറക്കാനാകി ല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാത്തിന്റെ” 90-ാം എപ്പിസോഡിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ 45-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. “അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്.”- പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.

മാലിന്യങ്ങളിൽ നിന്ന് വരുമാനം കണ്ടെത്താൻ കഴിയുന്ന ആശയങ്ങളെക്കുറിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറയുകയുണ്ടായി. പുതുച്ചേരിയിലെ ഐസ്വാളിനെ ക്കുറിച്ചാണ് പ്രധാനമന്ത്രി പ്രധാനമായും പറഞ്ഞത്. ഇത്തരം പദ്ധതികൾ പ്രചോദനകരമാണെന്നും, ഇത്തരം ശ്രമങ്ങൾ പ്രചോദനം നൽകുക മാത്രമല്ല, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള ഇന്ത്യയുടെ പ്രചാരണത്തിന് ഊർജം പകരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് MyGov-ലോ NaMo ആപ്പിലോ ആശയങ്ങൾ പങ്കുവെക്കാൻ മോദി ജങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. “26-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ജൂൺ മാസത്തെ #MannKiBaat-ന് നിരവധി നിർദേശങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ട്. MyGov-ലോ NaMo ആപ്പിലോ നിങ്ങളുടെ ആശയങ്ങൾ ഇനിയും അങ്കുവെക്കണം. പങ്കുവെക്കുന്നത് തുടരുക,” നരേന്ദ്ര മോദി ജൂൺ 19 ന് ട്വീറ്റ് ചെയ്യുകയുണ്ടായി. മെയ് 29-ന് മൻ കി ബാത്തിന്റെ 89-ാം എപ്പിസോഡിൽ രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയെ പറ്റിയും എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തെ പറ്റിയും മെയ് മാസത്തിൽ നടത്തിയ ജപ്പാൻ സന്ദർശനം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിസിച്ചിരുന്നു.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

8 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

8 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

9 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

10 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

11 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

11 hours ago