Business

അയോധ്യയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്, താജ്മഹലിനെ കടത്തിവെട്ടും, മക്ക ഇമാം തറക്കല്ലിടും

അയോധ്യക്ക് സമീപം പണിയുന്ന പുതിയ ബാബറി മസ്ജിദിന്റെ പകരമായുള്ള മസ്ജിദിന്റെ തറക്കലിടൽ മക്കയിലെ ക അബ ഇമാം സ്ഥാപിക്കും.അയോധ്യയിലെ ക്ഷേത്രത്തിൽ നിന്നും 25ഓളം കിലോമീറ്ററിനു പുറത്തായിരിക്കും പുതിയ  മസ്ജിദ്. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ധനിപ്പൂരിലാണ് അയോധ്യ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി ഉത്തർപ്രദേശ് സർക്കാർ മുസ്ലീങ്ങൾക്ക് നൽകിയ പ്ലോട്ടിൽ മസ്ജിദ് നിർമ്മിക്കുന്നത്.

ഇവിടെ അയോധ്യ ക്ഷേത്രത്തിന്റെ നിർമ്മിതിയെ കിടപിടിക്കും വിധം വിശാല നിർമ്മിതിയാണ്‌ മസ്ജിദ് കമിറ്റി പ്ളാൻ ചെയ്യുന്നത്. ലോകത്തിലെ തന്നെ ഒരു വിസ്മയമാക്കി ഇത് മാറ്റാനാണ്‌ പദ്ധതി

തുടക്കത്തിൽ തന്നെ ലോക മുസ്ളീങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ്‌ മക്കയിലെ കഅബയിൽ നിന്നും ഇമാമിനെ എത്തിക്കുന്നത്.മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ലയുടെ തറക്കല്ലിടൽ ഇമാം-ഇ-ഹറം അല്ലെങ്കിൽ മക്കയിൽ ചടങ്ങുകൾക്ക് നേതൃത്വം നല്കുന്ന മറ്റൊരു ഇമാം ആയിരിക്കും നിർവഹിക്കുക.

പുതുതായി പണിയുന്ന മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ലയുടെ വികസന സമിതി ചെയർമാൻ ബിജെപി നേതാവാണ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത.മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ലയുടെ വികസന സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് മുംബൈ ആസ്ഥാനമായുള്ള ബിജെപി നേതാവ് ഹാജി അറഫാത്ത് ഷെയ്ഖ് ആണ്‌. ഹാജി അറഫാത്ത് ഷെയ്ഖ് ആണ്‌ പുതിയ മസ്ജിദിന്റെ കാര്യം പുറത്ത് വിട്ടത്.ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആയിരിക്കും ഇത് എന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ പള്ളിയിൽ ലോകത്തിലെ ഏറ്റവും വലിയ ഖുർആനും ഉണ്ടാകും – 21 അടി ഉയരം. 36 അടി വീതിയും ഉള്ള ഖുറാനായിരിക്കും അത്.പ്രവാചകൻ മുഹമ്മദ് നബിയുടെ ബഹുമാനാർത്ഥം അയോധ്യയിലെ മസ്ജിദിന് യൂണിറ്റു ഫെയ്ത്ത് എന്ന് പേരിടും. അതായത് വിശ്വാസത്തിലൂടെ ഐക്യം.

2020 ജൂലൈ 29-ന് രൂപീകരിച്ച ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് ആദ്യം അയോധ്യയിലെ മസ്ജിദും മറ്റ് ചില സൗകര്യങ്ങളും നിർമ്മിക്കാനുള്ള ചുമതല ഏറ്റെടുത്തിരുന്നു. എന്നിരുന്നാലും, ഈ വർഷം ഒക്ടോബറിൽ, മുംബൈയിൽ നിരവധി മുതിർന്ന പുരോഹിതന്മാരും ഫൗണ്ടേഷൻ ചെയർമാനുമായ സുഫർ അഹമ്മദ് ഫാറൂഖി പങ്കെടുത്ത ഒരു ചടങ്ങിൽ, പള്ളിക്ക് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ചു.

ആദ്യ ഇഷ്ടികയുടെ സമർപ്പണത്തിന് പുറമെ മസ്ജിദിന്റെ പുതിയ രൂപകല്പനയും ചടങ്ങിൽ പ്രകാശനം ചെയ്തിരുന്നു.കലിമ, നമാസ്, റോസ, ഹജ്, സകാത്ത് എന്നിങ്ങനെ ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങളെ പ്രതീകപ്പെടുത്തുന്ന അഞ്ച് മിനാരങ്ങൾ പള്ളിയിലുണ്ടാകും, ഷെയ്ഖ് പറഞ്ഞു.

താൻ ഫൗണ്ടേഷന്റെ ട്രസ്റ്റിയാണെന്നും ഇപ്പോൾ മസ്ജിദ് വികസന സമിതിയുടെ തലവനാക്കിയിട്ടുണ്ടെന്നും ഷെയ്ഖ് കൂട്ടിച്ചേർത്തു. മസ്ജിദിന് പുറമെ കാൻസർ ആശുപത്രി, സ്കൂളുകളും കോളേജുകളും, മ്യൂസിയവും ലൈബ്രറിയും സന്ദർശകർക്ക് ഭക്ഷണം സൗജന്യമായി നൽകുന്ന സമ്പൂർണ വെജിറ്റേറിയൻ അടുക്കളയും സമുച്ചയത്തിലുണ്ടാകും.

വസു ഖാനയ്ക്ക് സമീപമുള്ള വലിയ അക്വേറിയം അല്ലെങ്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളുള്ള അബുലേഷൻ സ്‌പെയ്‌സായിരിക്കും പ്രധാന ആകർഷണമെന്ന് ഷെയ്ഖ് പറഞ്ഞു.അതിന്റെ സൗന്ദര്യം താജ്മഹലിനെക്കാൾ തിളങ്ങുമെന്ന് ഷെയ്ഖ് അവകാശപ്പെട്ടു. “സായാഹ്നം വീണാൽ, സായാഹ്ന നമസ്‌കാരത്തിനുള്ള ആഹ്വാനത്തോട് അനുബന്ധിച്ച് പള്ളിയിലെ ജലധാരകൾ സജീവമാകും,” ഷെയ്ഖ് പറഞ്ഞു. “ഇത് താജ്മഹലിനേക്കാൾ മനോഹരമായിരിക്കും, എല്ലാവരും ഇവിടെ പ്രാർത്ഥിക്കില്ലെങ്കിലും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഈ സ്മാരകം കാണാൻ എല്ലാ മതസ്ഥരും വരും എന്നും അദ്ദേഹം പറഞ്ഞു

 

Karma News Editorial

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

2 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

3 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

3 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

4 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

4 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

5 hours ago