mainstories

ജനുവരി 2ന്പ്രധാനമന്ത്രി കേരളത്തിൽ, സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. അദ്ദേഹം തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.

karma News Network

Recent Posts

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

4 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

13 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

42 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago