kerala

ഉറപ്പാണ് എല്‍ഡിഎഫ് കുടുങ്ങി,പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലറങ്ങരുത്; ലംഘിച്ചാല്‍ 1000 രൂപ വരെ പിഴ

ഓടോറിക്ഷകളുടെ മുകളിലെ റെക്സിന്‍ നിറം മാറുന്നത് ഇപ്പോള്‍ വ്യാപകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നെഴുതിയ ഓടോറിക്ഷകള്‍ ഒട്ടേറെ നിരത്തിലുണ്ട്. ഓടോറിക്ഷകളില്‍ കറുപ്പ്, മഞ്ഞ എന്നീ കളറുകള്‍ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതി]

അനുമതി ഇല്ലാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലറങ്ങരുതെന്ന് അധികൃതര്‍. ഓടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍, കൊടിതോരണങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ തുടങ്ങി എന്തും പതിക്കുന്നത് നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമര്‍പിച്ച്‌ ഫീസ് അടച്ചാല്‍ പരസ്യം വയ്ക്കാന്‍ നിശ്ചിത അളവില്‍ അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ഓടോറിക്ഷയുടെ മെറ്റല്‍ ഭാഗത്തിലാണ് ഇത്തരം കളറുകള്‍ ഉപയോഗിക്കണമെന്ന നിയമമുള്ളത്. മുകളിലെ റെക്സിന് ഏത് കളര്‍ വേണമെന്ന് നിബന്ധനയില്ല. എന്നാല്‍ ഇതില്‍ എന്തെങ്കിലും പേരുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ അനുമതി ഇല്ലാതെ ഉണ്ടെങ്കില്‍ പിഴ ചുമത്താം.

സ്വകാര്യ വാഹനങ്ങളില്‍ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. അനുമതിയില്ലാതെ പരസ്യം പതിച്ചാല്‍ 1000 രൂപ വരെ പിഴ ഈടാക്കാം. ഒപ്പം പരസ്യം സ്ഥാപിക്കാന്‍ രൂപമാറ്റം വരുത്തിയാല്‍ വാഹനങ്ങള്‍ അനുസരിച്ച്‌ 7000 രൂപവരെയും പിഴ ഈടാക്കാം

അതേസമയം ഗതാഗതവകുപ്പ് ഓഫിസുകളില്‍ പരസ്യം പതിക്കുന്നതിന് അപേക്ഷ സമര്‍പിച്ച്‌ ഫീസ് അടച്ച്‌ അനുമതി വാങ്ങിയാല്‍ പൊതുവാഹനങ്ങളില്‍ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്ക്കേണ്ടത്. പരസ്യം മോടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണം.

Karma News Network

Recent Posts

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

19 mins ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

39 mins ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

55 mins ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

1 hour ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

2 hours ago

ജോലി സമ്മർദം താങ്ങാനായില്ല, വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു

ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…

2 hours ago