kerala

പുതിയ ഹെലികോപ്റ്റർ ഏപ്രിൽ മാസം കേരളത്തിലെത്തും; വാടക മാസം 80 ലക്ഷം

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിനായി വാടക ഹെലികോപ്റ്റര്‍ അടുത്ത മാസം കേരളത്തിലെത്തും. ഇരട്ട എന്‍ജിനും ആറ് പേര്‍ക്ക് സഞ്ചരിക്കുവാനും സാധിക്കുന്ന ഹെലികോപ്റ്ററാണ് ഡല്‍ഹിയിലുള്ള സ്ഥാപനത്തില്‍ നിന്നും എത്തുന്നത്. മാസം വാടകയായി 80 ലക്ഷം നല്‍കണം. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90000 രൂപ നല്‍കണം.

ഇതിന് മുമ്പ് ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന് 1.44 ലക്ഷം രൂപയായിരുന്നു വാടക. പൊതുമേഖലാ സ്ഥാപനമായ പവന്‍ഹംസില്‍ നിന്നാണ് ഹെലികോപ്റ്റര്‍ സംസ്ഥാനം വാടകയ്ക്ക് എടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 10 സീറ്റുള്ള ഹെലികോപ്റ്റര്‍ വടകയ്ക്ക് എടുക്കുന്നത് വിവാദമായിരുന്നു.

കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കി ഉയര്‍ന്ന നിരക്ക് പറഞ്ഞ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കമാണ് വിവാദത്തിലായത്. ഹെലികോപ്റ്റര്‍ വാടക സംരക്ഷണം എന്നിവയ്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 22.21 കോടി രൂപായാണ്. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ 56.72 കോടിയും ചെലവഴിച്ചു.

Karma News Network

Recent Posts

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

1 min ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

27 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

56 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

60 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago