topnews

എസ്എഫ്‌ഐഒ അന്വേഷണത്തെ എതിർത്ത് വീണ വിജയൻ നൽകിയ ഹർജിയിൽ വെള്ളിയാഴ്ച കർണാടക ഹൈക്കോടതി വിധി പറയും

ബംഗളൂരു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പറയും. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കര്‍ണാടക ഹൈക്കോടതി ഹര്‍ജിയില്‍ വിധി പറയുക.

കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് മുമ്പ് കര്‍ണാടക ഹൈക്കോടതി പറഞ്ഞിരുന്നു. പിന്നാലെയാണ് വീണ നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്കിന്റെ വാദം.

ഹര്‍ജിയില്‍ വിധി പറയും വരെ കടുത്ത നടപടി സ്വീകരിക്കരുതെന്ന് എസ്എഫ്‌ഐഒയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നും വീണയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

27 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

53 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago