Categories: national

ചെറുകിട കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്രദമായ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി.

മോദി 2.0 സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇപ്പോഴാണ് പദ്ധതി നിലവില്‍വന്നത്. 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രധാന്‍ മന്ത്രി ലഘുവ്യാപാരി മാന്‍ധന്‍ യോജന എന്ന് പേരിട്ടിട്ടുള്ള പദ്ധതി 2019 ജൂലായ് 22മുതലാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ വിഞ്ജാപനം വ്യക്തമാക്കുന്നു .

എല്ലാ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കടയുടമകള്‍ക്കും പദ്ധതിയില്‍ അംഗമാകാം. ചരക്കുസേവന നികുതിയില്‍ 1.5 കോടിക്കുതാഴെ ടേണോവറുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. 18നും 40നും ഉള്ളിലായിരിക്കണം പ്രായം.

ഇന്ത്യയില്‍ 3.25 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളിലൂടെ താല്‍പര്യമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗത്വം നേടാം .പദ്ധതിയില്‍ അംഗമായ ആള്‍ അടയ്ക്കുന്ന തുകയ്ക്ക് സമാനമായ തുക സര്‍ക്കാരും വിഹിതമായി നല്‍കും. സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍ ഫണ്ടിന്റെ നടത്തിപ്പ് ചുമതല ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് നല്‍കിയിട്ടുള്ളത് .

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

12 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

41 mins ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

9 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

10 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

10 hours ago