സ്വകാര്യ ആശുപത്രിയിൽ മുത്തശ്ശിയുടെ കൂടെ ഉറങ്ങുകയായിരുന്ന നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു വലിച്ചിഴച്ചു കൊണ്ടുപോയി. ഹരിയാന യിലെ പാനിപ്പത്തിലാണ് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞ് തെരുവുനായയാൽ ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
മുത്തശ്ശിയുടെ കൂടെ ആശുപത്രിക്കുള്ളിൽ നിലത്ത് കിടക്കുകയായിരുന്ന കുഞ്ഞിനെയാണു നായ കടിച്ച് വലിച്ചഴച്ചത്. ആശുപത്രിക്ക് ഉള്ളിലേക്ക് നായ കയറി വരുന്നത് ആരും കണ്ടിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കൾ ആശുപത്രിയിലെ അലാറാം അടിക്കുകയും തിരച്ചിൽ നടത്തുകയുമാണ് ഉണ്ടായത്.
തെരുവുനായയുടെ കടിയേറ്റു മരിച്ചനിലയിൽ ആശുപത്രിയുടെ പുറത്ത് കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി തുടർന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് എന്താണ് സംഭവിച്ചതെന്ന് അധികൃതർക്ക് വ്യക്തമാവുന്നത് – ഇൻസ്പെക്ടർ വിജയ് കുമാർ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണ് പാനിപ്പത്തിൽ എത്തുന്നത്.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…