നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു വലിച്ചിഴച്ചു

 

സ്വകാര്യ ആശുപത്രിയിൽ മുത്തശ്ശിയുടെ കൂടെ ഉറങ്ങുകയായിരുന്ന നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു വലിച്ചിഴച്ചു കൊണ്ടുപോയി. ഹരിയാന യിലെ പാനിപ്പത്തിലാണ്‌ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞ് തെരുവുനായയാൽ ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

മുത്തശ്ശിയുടെ കൂടെ ആശുപത്രിക്കുള്ളിൽ നിലത്ത് കിടക്കുകയായിരുന്ന കുഞ്ഞിനെയാണു നായ കടിച്ച് വലിച്ചഴച്ചത്. ആശുപത്രിക്ക് ഉള്ളിലേക്ക് നായ കയറി വരുന്നത് ആരും കണ്ടിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കൾ ആശുപത്രിയിലെ അലാറാം അടിക്കുകയും തിരച്ചിൽ നടത്തുകയുമാണ് ഉണ്ടായത്.

തെരുവുനായയുടെ കടിയേറ്റു മരിച്ചനിലയിൽ ആശുപത്രിയുടെ പുറത്ത് കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി തുടർന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് എന്താണ് സംഭവിച്ചതെന്ന് അധികൃതർക്ക് വ്യക്തമാവുന്നത് – ഇൻസ്‌‌പെക്ടർ വിജയ് കുമാർ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണ്‌ പാനിപ്പത്തിൽ എത്തുന്നത്.