മലപ്പുറം: നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. 26 വയസായിരുന്നു. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.
എന്നാൽ വിവാഹത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് മുതൽ ആര്യയെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിൽ നിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ എന്ന് പറഞ്ഞാണ് ആര്യ പുറത്തേക്ക് പോയത്. ഇന്നലെയാണ് വിവാഹ ശേഷം ആര്യ വള്ളിക്കുന്നിലെ സ്വന്തം വീട്ടിലെത്തിയത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ വൈകീട്ട് തന്നെ ആര്യയുടെ ഇരുചക്ര വാഹനം കണ്ടെത്തിയിരുന്നു.
രാത്രി തന്നെ പുഴയിൽ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം പുഴയിൽ തോട്ടക്കടവ് ഭാഗത്ത് മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യയും കക്കോട് സ്വദേശി ശാശ്വതുമായുളള വിവാഹം നടന്നത്.ഇന്നലെയാണ് സ്വന്തം വീട്ടിലേക്ക് ഇവർ എത്തിയത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…