Categories: kerala

തീപിടിച്ച് ന്യൂസ്‌പ്രിന്റ് വില

കൊ​ച്ചി​:​ ​കൊ​വി​ഡി​നു​ ​പി​ന്നാ​ലെ​ ​റ​ഷ്യ​-​ ​യു​ക്രെ​യി​ൻ​ ​യു​ദ്ധം​ ​മൂ​ർ​ച്ഛി​ച്ച​തോടെ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​അ​ച്ച​ടി​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ ​ന്യൂ​സ്‌​പ്രി​ന്റ് ​ വി​ല​ ​വ​ർ​ദ്ധി​ച്ചു​ .​ 2019​ൽ​ ​ട​ണ്ണി​ന് 450​ ​ഡോ​ള​റാ​യി​രു​ന്ന​ ​വി​ല​ ഈ വർഷം 950​ ​ഡോ​ള​റി​ലേ​ക്ക് ​ക​ത്തി​ക്ക​യ​റിരിക്കുന്നു.​ ​ഉ​ത്‌​പാ​ദ​ന​ത്തി​ലെ​ ​ഇ​ടി​വും​ ​വി​ത​ര​ണ​ശൃം​ഖ​ല​യി​ൽ​ ​വ​ന്ന​ ​ത​ട​സ്സ​വും​ ​കാ​ര​ണം​ ​വ​രും​നാ​ളു​ക​ളി​ലും​ ​വി​ല​ ​കു​തി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​പ​ത്ര​ക്ക​ട​ലാ​സി​ന്റെ​ 45​ ​ശ​ത​മാ​ന​വും​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്‌​തി​രു​ന്ന​ത് ​റ​ഷ്യ​യി​ൽ​ ​നി​ന്നാ​ണ്.​ ​യു​ദ്ധ​ത്തെ​ ​തു​ട​ർ​ന്ന് ​റ​ഷ്യ​യി​ലേ​ക്കും​ ​തി​രി​ച്ചു​മു​ള്ള​ ​ഇ​ട​പാ​ടു​ക​ൾ​ ​ഷി​പ്പിം​ഗ് ​ക​മ്പ​നി​ക​ൾ​ ​നി​റു​ത്തി​യ​ത് ​ഇ​റ​ക്കു​മ​തി​യെ​ ​സാ​ര​മാ​യി​ ​ബാ​ധി​ച്ചു.​

​റ​ഷ്യ​ൻ​ ​ബാ​ങ്കു​ക​ളെ​ ​ആ​ഗോ​ള​ ​പ​ണ​മി​ട​പാ​ട് ​ശൃം​ഖ​ല​യാ​യ​ ​’​സ്വി​ഫ്‌​റ്റി​ൽ​’​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​തും​ ​തി​രി​ച്ച​ടി​യാ​യി.​ ​ന്യൂ​സ്‌​പ്രി​ന്റ് ​നി​ർ​മ്മാ​ണ​ത്തി​ൽ​ 30​ ​ശ​ത​മാ​നം​ ​പ​ങ്കു​വ​ഹി​ക്കു​ന്ന​ ​പ്ര​കൃ​തി​വാ​ത​കം,​​​ ​ക​ൽ​ക്ക​രി​ ​എ​ന്നി​വ​യു​ടെ​ ​വി​ല​വ​ർ​ദ്ധ​ന​യും​ ​പ്ര​തി​സ​ന്ധി​ക്ക് ​ആ​ക്കം​കൂ​ട്ടി.ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​പ​ത്ര​ക്ക​ട​ലാ​സി​ന്റെ​ 40​ ​ശ​ത​മാ​നം​ ​എ​ത്തു​ന്ന​ ​കാ​ന​ഡ​യി​ൽ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രാ​യ​ ​സ​മ​രം​ ​മൂ​ലം​ ​ഉ​ത്പാ​ദ​ന​വും​ ​വി​ത​ര​ണ​വും​ ​ത​ട​സ​പ്പെ​ട്ട​താ​ണ് ​ഇ​റ​ക്കു​മ​തി​യെ​ ​ബാ​ധി​ച്ച​ ​മ​റ്റൊ​രു​ ​ഘ​ട​കം.​ ​

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ഗ്ളോ​സി​ ​ന്യൂ​സ്‌​പ്രി​ന്റി​ന്റെ​ 60​ ​ശ​ത​മാ​ന​വും​ ​വ​ന്നി​രു​ന്ന​ത് ​ഫി​ൻ​ല​ൻ​ഡി​ൽ​ ​നി​ന്നാ​ണ്.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ഫി​ൻ​ല​ൻ​ഡി​ലെ​ ​യു.​പി.​എം​ ​ക​മ്പ​നി​യി​ൽ​ ​തൊ​ഴി​ലാ​ളി​സ​മ​രം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​അ​വി​ടെ​ ​നി​ന്നു​ള്ള​ ​വ​ര​വും​ ​നി​ല​ച്ചു.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago