നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും കുടംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍. വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച് നാട്ടില്‍ അപവാദ പ്രചാരണം നടത്തി. പലആള്‍ക്കാരെക്കൊണ്ടും കൊല്ലാന്‍ ശ്രമിച്ചു. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന് വേറെ വിവാഹം കഴിച്ചാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.
ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന് യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്ക്കാന് പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.
ചന്ദ്രന് നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.
ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്നങ്ങളാണ്. ഇതുസംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ബാങ്ക് ജപ്തി സംബന്ധിച്ച പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അന്വേഷിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…