Categories: kerala

ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ…ഇത് കേള്‍ക്കുക..നെറ്റ് ബാങ്ക് വഴി പണം തട്ടുന്ന സോഫ്റ്റ് വേര്‍ കേരളത്തിലും

ബാങ്കുകള്‍ കൊള്ള ചെയ്യാന്‍ ഇന്റര്‍നെറ്റ് മാല്‍ വയര്‍. ഇത് കേരളം അടക്കം ഉള്ള പ്രദേശങ്ങളില്‍ എത്തും. ബാങ്ക് കൊള്ളക്ക് വന്‍ സാധ്യത. അതിനാല്‍ ജനങ്ങളും ബാങ്കുകളും ജാഗ രൂകരാകാന്‍ ഈ രംഗത്തേ ഏറ്റവും പുത്തന്‍ വിശേഷം പങ്കുവയ്ക്കുന്നു. ഇത്തരം പുതിയ അപ്‌ഡേറ്റുകള്‍ക്കായി കര്‍മ്മ ന്യൂസ് യു.ടുബ് ഫേസ് ബുക്ക് ചാനലും പേജും സംബ്‌സ്‌കൈബ് ചെയ്യാന്‍ മറക്കരുത്ബാങ്ക് കൊള്ളയ്ക്ക് കാരണം gosmin മാല്‍വെയര്‍ എന്ന് വന്‍ സ്ഥിരീകരണം വന്നിരിക്കുന്നു. അക്കൗണ്ടില്‍ നിന്നും ഇടപാട് കാരും ബാങ്കുകളും അറിയാതെ ഈ സോഫ്‌റ്റ്വേര്‍ ഉപയോഗിച്ച് പണം ചോര്‍ത്താം.ആധുനിക സാങ്കേതിക വിദ്യയുടെ കുട പിടിച്ചു ഹാക്കര്‍മാര്‍ പണം ചോര്‍ത്താന്‍ പുത്തന്‍ വഴികള്‍ കണ്ടെത്തുന്നു.കാസ്‌പെരെസ്‌ക്യ ലാബ് എന്ന റഷ്യന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനി ആണ് ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്.gosmin എന്ന പ്രത്യേക തരം മാല്‍വെയര്‍ ഉപയോഗിച്ച് ആണ് ബാങ്കുകളില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തുന്നത്.

ഇത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു പ്രതിഭാസമല്ല. വളരെ കിണഞ്ഞു പരിശ്രമിച്ചിട്ടാണ് പണം കവരുന്നത്. എന്നാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വല്യ ദോഷം.മാസങ്ങള്‍ക്കു മുന്‍പ് ഹാക്കര്‍മാരുടെ മൈലില്‍ നിന്നും ഒരു മെയില്‍ ബാങ്കില്‍ ജോലി ചെയ്യുന്നവരുടെ മൈലിലെയ്ക്ക് അയക്കും. അവ ചിലപ്പോള്‍ ജോലിത്തിരക്കിനിടയില്‍ സ്പാം എന്ന് പറഞ്ഞു തള്ളിക്കളയാം എങ്കിലും പിന്നീട് വളരെ വ്യത്യസ്തമായ രീതിയിലാണ് ആ മെയില്‍ പ്രവര്‍ത്തിക്കുക.ഉപയോഗര്ത്തി അറിയാതെ തന്നെ ആ കമ്പ്യൂട്ടറില്‍ നിന്നും പണം ഇടപാടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയക്കുകയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചെയ്യുന്നു .ഈ ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ വച്ചിട്ടാണ് ഹാക്കര്‍മാര്‍ പണി തുടങ്ങുന്നത്.കിട്ടിയ ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ചില വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്നും അവരുടെ അറിവോടെ അല്ലാതെ പണം പിന്വലിക്കപ്പെട്ടതായി ബാങ്കില്‍ പരാതി കിട്ടുമ്പോഴാകും ഒരു പക്ഷെ ബാങ്കും ചില മുന്‍കരുതലുകള്‍ എടുക്കുക.സാധാരണ ബാങ്ക് കൊള്ളയുടെ യാധൊരു ലക്ഷണവും ഇല്ലാത്തതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിക്കെന്‍ഡി വന്നേയ്ക്കാം.പക്ഷെ പലപ്പോഴായി പലരാജ്യങ്ങളിലും നിന്ന് പിന്‍ വലിക്കപ്പെടുന്ന തുക ഒരു പക്ഷെ ഇന്നെലെ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിനേക്കാള്‍ ഭീമമാകാം.

എ ടി എം വഴിയോ , ഓണ്‍ലൈന്‍ പണമിടപാട് സൈറ്റുകളിലൂടെയോ , ചില കള്ള അക്കൗണ്ടുകളിലൂടെയോ ആണ് പ്രധാനമായും പണം ചോരുന്നത്.റഷ്യ, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളില്‍ പലപേരുകളിലായി വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി കാസ്‌പെരെസ്‌ക്യ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.എവിടെ ഇരുന്നു കൊണ്ട് വേണമെങ്കിലും ഇത്തരം പ്രവര്‍ത്തനം നടത്തം എന്നത് കൊണ്ട് തന്നെ ലോകം മൊത്തം ഹാക്കര്‍മാരുടെ പട്ടികയില്‍ സാമ്പത്തിക രാജ്യങ്ങള്‍ കൂടാതെ 30 രാജ്യങ്ങളിലായി 100 ഓളം ഗവണ്മെന്റ് ബാങ്കുകളും സ്വകാര്യ സാമ്പത്തിക സ്ഥാപങ്ങളും ഹാക്കര്‍മാരുടെ ഉള്‍പ്പെടുന്നു .gosmin മാല്‍വെയര്‍ എന്ന് തല്ക്കാലം ഓമനപ്പേരില്‍ അറിയപ്പെടുന്ന സോഫ്‌റ്റ്വെയര്‍ മല്‍വാറിന് ലോകമൊട്ടാകെ ഭീഷണി ഉണ്ടാകാന്‍ കഴിയും എന്നതിനാല്‍ തന്നെ അമേരിക്ക, റഷ്യ മുതലായ സാമ്പത്തിക ശക്തികള്‍ പ്രതിരോധത്തിന് ശ്രേമിക്കുകയാണ്. 2013 ല്‍ എഫ് ബി ഐ യുടെ കണക്കുപ്രകാരം ഈ മാല്‍വെയെര്‍ വഴി തട്ടി എടുത്തത് ഏകദേശം 300 മില്യണ്‍ ഡോളര്‍ ആണ്.ഇന്റര്‍നെറ്റ് എന്ന സൂക്ഷ്മവും നിയന്ത്രണാതീതവുമായ മാധ്യമം വഴിയുള്ള കൊള്ള ആയതു കൊണ്ട് തന്നെ കുറ്റവാളികളെ പിടിക്കുക എന്നത് അനായാസകരമായി മാറിയിരിക്കുകയാണ്. കടലാസ് ലഭിക്കുന്നതിന് വേണ്ടി എല്ലാ വിവരങ്ങളും കംപ്യൂറിലോ ഇന്റെര്‍നെറ്റിലോ ശേഖരിക്കുക എന്നതാണ് ലോകത്തിന്റെ പുതിയ മാതൃക. പക്ഷെ ബുദ്ധിയുള്ള ആര്‍ക്കും പഴുതുണ്ടാക്കി കടന്നു കയറാന്‍ കഴിയുന്ന ഒരിടം കൂടിയാണ് അതെന്നത് ഒരു വാസ്തവമാണ്.ലോകമെമ്പാടുമുള്ള ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത ചെലുത്തേണ്ടി ഇരിക്കുന്നു

Karma News Editorial

Recent Posts

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

40 mins ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

41 mins ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

1 hour ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

1 hour ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

2 hours ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

2 hours ago