entertainment

അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്, പക്ഷേ… നിഖില വിമല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തില്‍ എത്തിയതോടെ തിരക്കുള്ള നടിയായി മാറി. അടുത്തിടെയാണ് നിഖിലയുടെ അച്ഛന്‍ എആര്‍ പവിത്രന്‍ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ വിയോഗത്തെ കുറിച്ച് വൈകാരിമായി പ്രതികരിച്ചിരിക്കുകയാണ് നിഖില. ഒരു മാഗസിന് അുവദിച്ച അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ച് പറഞ്ഞത്.

‘അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു. ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുന്‍പ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന്. പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്. പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നു.

ആര്‍ക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍. മാത്രമല്ല കോവിഡിന്റെ തുടക്കകാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.

ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തില്‍ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല’.

Karma News Network

Recent Posts

യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണ മരിച്ചു

ഹരിപ്പാട്: യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ്…

18 mins ago

മസാല ബോണ്ട് കേസ്, തോമസ് ഐസക്കിനെ ചോദ്യംചെയ്യണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഇ.ഡി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ.ഡി.…

18 mins ago

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

47 mins ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

1 hour ago

തൊഴിലാളി ദിനം ആയതിനാൽ മെയ് ഒന്നിന് ഹാജരാകാൻ കഴിയില്ല, എം.എം വർഗീസ്

തൃശ്ശൂർ: കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്…

1 hour ago

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും…

2 hours ago