ചലച്ചിത്ര രംഗത്ത് നിന്ന് ഒരു താരത്തിന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചലച്ചിത്ര താരം നിക്കി ഗൽറാണിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച വിവരം നിക്കി തന്നെയാണ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും നിക്കി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് തനിക്ക് കൊറോണ സ്ഥിരീകരിച്ചതെന്നും. നിലവിൽ സുഖം പ്രാപിച്ചു വരികയാണെന്നും ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ടെന്നും നിക്കി ട്വിറ്ററിൽ കുറിച്ചു. കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയാനും താരം മറന്നില്ല. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവർക്കും തെന്നിന്ത്യൻ താരങ്ങളായ വിശാൽ, ഐശ്വര്യ അർജുൻ തുടങ്ങിയവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഗൽറാണിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു എന്ന വാർത്ത പുറത്തുവരുന്നത്.
ഇൻസ്റ്റഗ്രമിലും താരം നീണ്ട കുറിപ്പെഴുതിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നുമൊണ് താരം ഇൻസ്റ്റയിൽ കുറിച്ചത്. കൂടാതെ രോഗം ഭേദപ്പെട്ടു വരുന്നുവെന്നും ഇപ്പോൾ നല്ല സുഖം തോന്നുന്നുവെന്നും നിക്കി പറയുന്നു. എന്ന ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും താരം രേഖപ്പെടുത്തി.
ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റീൻ നിർദേശങ്ങൾ താൻ പാലിച്ചിരുന്നുവെന്നും മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നിക്കി വ്യക്തമാക്കി. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണമെന്നും നിക്കി നിർദ്ദേശിക്കുന്നുണ്ട്.
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…