topnews

നിമയും നിഖിലും മരണത്തിൽ ഒന്നിച്ചപ്പോൾ കണ്ണീരോടെ 2 കുടുംബങ്ങൾ

തൊടുപുഴ:പ്രളയ ദുരന്തത്തിൽ തൊടുപുഴക്ക് സമീപം മരണപ്പെട്ട നിമി കെ വിജയനും നിഖില്‍ ഉണ്ണികൃഷ്ണനും 2 കുടുംബങ്ങളിൽ തീരാ നോവായി മാറി. ഇരുവരും അവരവരുടെ വീടുകളിൽ അറിയിക്കാതെ നടത്തിയ സ്വകാര്യ യാത്ര ആയിരുന്നു. നിമി കെ വിജയനും നിഖില്‍ ഉണ്ണികൃഷ്ണനും മിന്നല്‍ പ്രളയത്തില്‍ അറങ്കുളം മുന്നുങ്കവയല്‍ പാലത്തില്‍ നിന്നും കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ടപ്പോൾ വിറങ്ങലിച്ചു പോയത് അവരുടെ ജീവിത പങ്കാളികളും കുഞ്ഞുങ്ങളും ആണ്‌.ഓരോ അപ്രതീക്ഷിത മരണങ്ങളുടെയും ആഘാതം താങ്ങേണ്ടിവരുന്നത് ജീവിച്ചിരിക്കുന്ന അവരുടെ ഉറ്റവരും ബന്ധുമിതാദികളും അവരേ ആശ്രയിച്ച് കഴിയുന്നവരുമാണ്‌.

കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഒരേ സ്ഥപനത്തിൽ തന്നെ ജോലി ചെയ്യുന്ന ഇരുവരും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് അവരവരുടെ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാൽ അന്നേ ദിവസം കാറിൽ ഇരുവരും നേരേ പോയത് വാഗമണിൽ ആയിരുന്നു. അവിടെ ചെന്ന് ഇരുവരും മുറി എടുക്കുകയും ചെയ്തതിനു രേഖകൾ ഉണ്ട്.

കാര്‍ വാടകയ്ക്ക് എടുത്ത ശേഷമാണ് ഇരുവരും വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. ഉച്ചയോടെ വാഗമണിൽ നിന്നും ഇരുവരും തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്‌ ദുരന്തം. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. അറങ്കുളം മുന്നുങ്കവയല്‍ പാലത്തില്‍ കാർ മുന്നോട്ട് എടുത്തപ്പോൾ നാട്ടുകാർ വിലക്കി. പോകരുത് എന്നും പാലം വെള്ളത്തിൽ മൂടുകയാണ്‌ എന്നും നാട്ടുകാർ പരമാവധി പറഞ്ഞു. അപ്പോൾ വീട്ടിൽ വൈകും മുമ്പ് എത്തിയേ പറ്റൂ എന്ന് കാറിലുണ്ടായിരുന്ന സ്ത്രീ വാശിപിടിച്ചു എന്ന് അവിടെ ഉണ്ടായിരുന്ന രൂപേഷ് പറയുന്നു.

പാലം മലവെള്ളത്തിൽ അപകടത്തിലാവുന്ന അതേ സമയത്ത് തന്നെ പാലത്തിലേക്ക് നിമിയുമായി നിഖില്‍ ഉണ്ണികൃഷ്ണൻ കാറോടിച്ച് കയറ്റുകയായിരുന്നു. പാലം തകരും മുമ്പേ അല്ലെങ്കിൽ പാലം മുഴുവൻ മൂടുന്നതിനു മുമ്പേ അക്കരയിലേക്ക് കാർ എത്തിക്കുക എന്നതായിരുന്നു നിഖിൽ ലക്ഷ്യം വയ്ച്ചത്. കാർ ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭിത്തിയില്‍ ഇടിച്ചു നിന്നു. പിന്നീട് മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ സുരക്ഷ ഭിത്തി തകര്‍ന്ന് കാര്‍ ഒലിച്ചു പോവുകയായിരുന്നു എന്ന് കണ്ടു നിന് മറ്റ് യാത്രക്കാരും നാട്ടുകാരും പറഞ്ഞു. കാര്‍ ഏതാണ്ട് 500 മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി. ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നിഖിലിന്റെയും, നിമിയുടെയും മൃതദേഹം കണ്ടെത്തിയത്.നിമിക്ക് ഭര്‍ത്താവും കുഞ്ഞുമുണ്ട്.

ഫോട്ടോഗ്രഫറാണ് യുവതിയുടെ ഭര്‍ത്താവ്. ജോലി കഴിഞ്ഞ് വീട്ടിൽ എത്തുന്ന പതിവ് സമയത്ത് വീട്ടിലെത്താനുള്ള തിടുക്കം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ജോലിക്ക് പോയ ഇരുവരുടെയും മരണ വാര്‍ത്ത ഇരു കുടുംബങ്ങളെയും ഒന്നാകെ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ഇരുവരും വീട്ടുകാരെയോ പങ്കാളികളെയോ അറിയിക്കാതെയുള്ള സ്വകാര്യ യാത്രക്ക് ഇത്തരത്തിൽ ഒരു ദുരന്തം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.നിമി കെ വിജയനും നിഖില്‍ ഉണ്ണികൃഷ്ണന്റെയും അപ്രതീക്ഷിത വിയോഗം നാടിനാകെ കണ്ണീരായി മാറി. ഒന്നോ രണ്ടോ സെക്കന്റ് കൂടി അവർ പാലത്തിന്റെ ഇക്കരെ കാത്ത് നിന്നായിരുന്നു എങ്കിൽ ഈ ദുരന്തം ഉണ്ടാവില്ലാരുന്നു. മാത്രമല്ല പാലത്തിന്റെ പാർശ്വ ഭാഗങ്ങൾ ഇടിഞ്ഞ് കൊണ്ടിരിക്കെ തന്നെ കാർ മുന്നോട്ട് എടുത്തതും വലിയ ദുരന്തത്തിനു കാരണം ആയി. നാട്ടുകാരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പും അവഗണിക്കുകയായിരുന്നു

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago