Categories: healthmainstories

പവിഴ മല്ലി നിപ്പാ വൈറസ് ബാധയ്ക്കുള്ള ഉത്തമ ഔഷധമോ! സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് കോഴിക്കോട് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ പറയുന്നതിങ്ങനെ

ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്, നിപ്പാ വൈറസ് പനിയെ സംബന്ധിച്ച വിവരങ്ങളാണ്. അക്കൂട്ടത്തിലൊന്നാണ് പവിവഴമല്ലി ഇല ഇട്ടു തിളപ്പിച്ചവെള്ളം നിപാ വൈറസിനെ പ്രതിരോധിക്കും എന്ന പ്രചരണം.

അതിങ്ങനെയായിരുന്നു…’പവിഴ മല്ലിഗൈ, പവിഴമല്ലി, പവല മല്ലി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടി നിപ്പ വൈറസ് ബാധയ്ക്കുള്ള ഉത്തമ ഔഷധമാണ്. ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുരുമുളക് പൊടിയും ചെറുനാരങ്ങ നീരും ചേര്‍ത്ത് നിത്യവും നാല് നേരം സേവിക്കുന്നത് നിപ്പ വൈറസ് രോഗബാധയ്ക്ക് ശമനമേകും..ഈ സന്ദേശം എത്രയും പെട്ടന്ന് എല്ലാവരിലേക്കും എത്തിക്കുക…’.

എന്നാല്‍ പവിഴമല്ലിയുടെ നിപ്പാ പ്രതിരോധത്തെക്കുറിച്ച് ഇതുവരെയും പഠനങ്ങള്‍ ആയുര്‍വേദത്തില്‍ നടന്നിട്ടില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീകുമാര്‍. അത്തരം കേസ് റിപ്പോര്‍ട്ടുകളോ അക്കദമിക്ക് റിപ്പോര്‍ട്ടുകളോ നിലവിലില്ല. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിച്ച് അവയ്ക്കു പിന്നാലെ പോകാതിരിക്കുക. രോഗം കണ്ടെത്തിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളും മുന്‍കരുതലും സ്വീകരിക്കുക. ഡോക്ടര്‍ പറഞ്ഞു.

Karma News Network

Recent Posts

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

8 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

17 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

46 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

2 hours ago