entertainment

ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്, വിവാഹ വാർഷിക ദിനത്തിൽ ഓർമ്മക്കുറിപ്പുമായി നിർമ്മൽ പാലാഴി

സിനിമയിൽ എത്തിപ്പെടുന്നതിന് മുൻപ് മിമിക്രി പ്രോഗ്രാമുകളുമായി നടന്ന കാലത്ത് ആഗ്രഹിച്ച വിവാഹം നടത്താന്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ ഓർത്ത് നടന്‍ നിര്‍മ്മല്‍ പാലാഴി. ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ കിട്ടുന്ന ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചവരുണ്ടെന്നും നിര്‍മ്മല്‍ പറയുന്നു. പത്താം വിവാഹവാര്‍ഷികത്തിലാണ് നിര്‍മ്മല്‍ പാലാഴി ആ കാലം ഓര്‍ക്കുന്നത്.

നിര്‍മ്മല്‍ പാലാഴിയുടെ ഓര്‍മ്മക്കുറിപ്പ്

ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാൻ?. ഒരു പ്രോഗ്രാം ചെയ്താൽ 500 രൂപ വൈകുന്നേരം ആയാൽ ഓനും സിൽബന്ധികളും ഗായത്രി ബാറിൽ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ ഹരീഷിനോട് പറഞ്ഞു: ‘ടാ എനിക്ക് തരൂല ന്നാ പറയുന്നത്’. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവൻ. ടീമിൽഅവനോടയിരുന്നു കാര്യങ്ങൾ മൊത്തം പറയാറ്.

അടുത്ത് ബദ്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേർ മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു പ്രേശ്നം രൂക്ഷമായി നിൽക്കുന്ന രാത്രി ഞാൻ തകർന്ന് ഇരിക്കുമ്പോൾ അടുത്ത് സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത്‌ ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്. അങ്ങനെ വീട്ടിൽ പോയപ്പോൾ കൊലയിൽ ഏട്ടൻ ചോദിച്ചു ‘എന്താടാ പ്രശ്നം?? നീ വിളിച്ചാൽ അവൾ വരുമോ?. ഞാൻ പ്രതീക്ഷികാത്ത ചോദ്യം ”വരുമായിരിക്കും” എന്ന് ഞാൻ. ‘എന്നാൽ ഇങ്ങോട്ട് വിളിച്ച് പോരെടാ ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോൾ നോക്കാം’. അങ്ങനെ നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: ‘സ്കൂൾ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ’. സുദീപ് പോയി കൂട്ടി വന്നു. ബസ്സിൽ ആദ്യ ട്രിപ്പിൾ കയറിയ സന്തോഷേട്ടൻ ഇറങ്ങി എകരത്തിൽ കയറി, പടവ് തുടങ്ങിയ ശേഖരേട്ടൻ ഇറങ്ങി, ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടൻ വന്നു, കുട്ടേട്ടൻ (മാമന്റെ മോൻ), ഇത്രയും ആളുകൾ വീട്ടിൽ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിന്റെ വീട്ടിൽനിന്ന് മാറ്റിച്ചു.

ഏട്ടൻ താലി വാങ്ങാൻ ഉള്ള പൈസ ഫ്രണ്ട്സ് ന്റെ കയ്യിൽ ഏൽപ്പിച്ചു( ന്റെ കയ്യിലെ കാര്യം അറിയാലോ). മുട്ടായി തെരുവിൽ രണ്ടാം ഗെയിറ്റിന്റെ അടുത്തേക്ക് പോവുമ്പോൾ ഒരു അമ്പലം ഉണ്ട്, അവിടെ ഏട്ടനും സെൽവേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയോക്കെ ഉടുത്തിട്ട്, ഞാൻ ആണേൽ പഴയ നടൻ വിൻസെന്റ് ഇടുന്നപോലെ പൂക്കൾ ഉള്ള ഷർട്ടും ഇറുകിയ പാന്റും. അതു കണ്ടപ്പോൾ ഏട്ടന്റെന്ന് പുളിച്ചത് കേട്ടു പോയി; ‘വേറെ വാങ്ങി വാടാ’, അതിന്റെ പൈസയും ഏട്ടൻ തന്നു. അങ്ങനെ ഒരു വെള്ള ഷർട്ടും മുണ്ടും വാങ്ങി ഏട്ടന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടി കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു സലീഷ് ഏട്ടാ കല്യാണം കഴിഞ്ഞു ട്ടോ സലീഷ് എട്ടാനിലൂടെ എല്ലാരും അറിഞ്ഞു. ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്.

വിവാഹ വാർഷികം ആണ് എന്നറിഞ്ഞപ്പോൾ പ്രിയപ്പെട്ട ബൽരാജ് ഡോക്ടർ ഒരു സർപ്രൈസ് ആയി വന്നു ഞങ്ങളുടെ പേര് എഴുതിയ മനോഹരമായൊരു കേക്ക്. ഇന്നലെ രാത്രി ഹരീഷിന്റെ വീട്ടിൽ ഞങ്ങളൊന്നു കൂടി. ആദ്യമായിട്ട് ആണ് വിവാഹ വാർഷികം കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നത്. (thank you doctor) അവന്റെ കൂടെ എങ്ങനെ ജീവിക്കും ? ജീവിതം കഴിഞ്ഞു  തകർന്നു തീർന്നു എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വർഷമായിട്ടൊ നിങ്ങൾ പറഞ്ഞ തകർച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുന്നേ ആയിരുന്നോ? ജീവിതത്തിൽ 500 രൂപയിൽ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെൽ ഇതാ ഇവൾ ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടത്കൊണ്ട് ആണ്. നിങ്ങൾ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും ‘ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി’

 

Karma News Network

Recent Posts

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

5 mins ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

33 mins ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

9 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

10 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

10 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

11 hours ago