topnews

വിജയ് പി നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തി, ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് മന്ത്രി കെ കെ ശൈലജ, പ്രതിഷേധ മാര്‍ഗത്തേക്കുറിച്ച് പിന്നീട് ചിന്തിക്കാം

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമാർശം നടത്തിയ വിജയ് പി.നായർക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിജയ് പി.നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവർത്തിയെന്ന് ആരോഗ്യമന്തി പറഞ്ഞു. പ്രതിഷേധ മാർഗത്തേക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

യൂട്യൂബ് ചാനലിലൂടെ വളരെ മോശം പരാമർശമാണ് സ്ത്രീകരൾക്കെതിരെ വിജയ് പി നായർ നടത്തിയതെന്നും, ഇയാൾക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല, പിന്നെ പ്രതികരണം ഏത് അറ്റം വരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണ്.

ഭാഗ്യലക്ഷ്മിയും കൂട്ടരും ഇതിനെതിരെ ശക്തമായി പ്രതികരച്ചതിൽ സന്തോഷമുണ്ട്, അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാർഗം പിന്നീട് ചർച്ച ചെയ്യാം. അയാൾ നടത്തിയ അങ്ങേയറ്റത്തെ വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ടയാളുകളെ മാറ്റി നിർത്താൻ സ്ത്രീ-പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

യൂട്യൂബിൽ അശ്ലീല വിഡിയോകളിട്ട വിജയ് പി.നായർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങൾ മാത്രമാണ്. എന്നാൽ ഇയാളെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നു പേർക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തി. പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ പോകാനും തയാറെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും കേസെടുത്തു.

അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായർ രാത്രി നിലപാട് മാറ്റി പരാതി നൽകുകയായിരുന്നു. അതിക്രമിച്ച് കയറൽ, മർദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.

Karma News Network

Recent Posts

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

4 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

34 mins ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

34 mins ago

കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കം, മേയറുടെ വാദങ്ങൾ പൊളിയുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ‍്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…

47 mins ago

നിക്ക് എന്റെ കണ്ണില്‍ സുന്ദരനാണ്, ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല- വരലക്ഷ്മി

തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്‌ദേവാണ് താരത്തിന്റെ ഭാവിവരൻ. പിന്നാലെ നിക്കോളായിൻ‌റെ ആദ്യ വിവാഹത്തേക്കുറിച്ചു…

1 hour ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ഇന്‍ഡോറിൽ പത്രിക പിന്‍വലിച്ച് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും പാർട്ടി വിട്ട് ഭാരതീയ ജനതാ…

1 hour ago