national

രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുന്നു, പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നു

ചെന്നൈ: രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുന്നു. പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പല്ലാവരത്ത് വികസിത് ഭാരത് 2047 അംബാസഡർ ക്യാമ്പസ് ഡയലോഗിൽ സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്.

രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ പുരോഗതി, ആഭ്യന്തര ഉപഭോഗത്തിന് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലും മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിലും രാജ്യം മുന്നിലാണ്. ഇത്തരം പുരോഗതിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ, സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് വിവിധ വ്യവസായങ്ങളെ പ്രേരിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. പുനരുപയോഗ ഊർജ്ജ മേഖലയിലും പുരോഗതി കൈവരിക്കാൻ ഭാവിയിലാകുമെന്നും ഇതിനായി മറ്റ് രാജ്യങ്ങളുമായി കൈകോർത്തുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ബഹിരാകാശ മേഖലയിലും സ്റ്റാർട്ടപ്പുകൾ എത്തി തുടങ്ങിയിരിക്കുന്നു. അടുത്തിടെ സ്വകാര്യ നിക്ഷേപങ്ങൾക്കായി ബഹിരാകാശ മേഖല തുറന്നു കൊടുത്തിരുന്നു. ഇടക്കാല ബജറ്റിൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി സർക്കാർ നീക്കി വച്ചത് 1 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago