topnews

കാശിനായി വയറ്റത്തടിച്ച് യാചന, ദാരിദ്ര്യ കെട്ടഴിച്ച് കരച്ചിൽ, നിർമലയോട് ബാല​ഗോപാൽ പറഞ്ഞത്

ദാരിദ്ര്യം നന്നായവതരിപ്പിച്ച് വയറ്റത്തടിച്ചും കരഞ്ഞും കാട്ടിയാൽ യോഗത്തിൽ നിർമലാ സീതാരാമൻ മനസലിയും എന്ന് കേരളത്തിന്റെ ധനമന്ത്രിക്ക് ഉപദേശിച്ച് വിട്ട ആളുകളേ പിടിച്ച് വേണം ചികിൽസ നടത്താൻ. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായുള്ള കേന്ദ്ര ബജറ്റിനു മുമ്പുള്ള ചർച്ചയിൽ കേരളം ഉന്നയിച്ച ആവശ്യം ഓരോ മലയാളിയും അറിയണം. കേരളത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു എന്നാണ്‌ സംസ്ഥാന സർക്കാരിന്റെ പത്രകുറിപ്പിൽ അറിയിച്ചത്. ഈ 2400 അല്ല…. 24000 കോടി അതായത് കാൽ ലക്ഷം കോടി രൂപ എന്തിനാണ്‌ എന്നും പറയുന്നു..നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട്‌ വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌ എന്നും സംസ്ഥാന സർക്കാരിന്റെ പത്ര കുറിപ്പ്.

എല്ലാ മാധ്യമങ്ങളും ഈ പത്ര കുറിപ്പ് വായിച്ച് ജനത്തേ അറിയിച്ച് പോകുമ്പോൾ കർമ്മ ന്യൂസ് ഇതുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി നോക്കുകയും മലയാളികളേ അറിയിക്കുകയുമാണ്‌. കേരളത്തിനു പുറത്ത് എന്ത് നടക്കുന്നു എന്ന് അറിയണമല്ലോ… ആന്ധ്രാപ്രദേശും ഛത്തീസ്ഗഡും ശനിയാഴ്ച പുതിയ സംസ്ഥാന തലസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിന് സഹായം തേടി. പുതിയ നിർമ്മാണങ്ങൾ നടത്താനും പുതിയ സിറ്റി ഉണ്ടാക്കാനും ആണ്‌ കേന്ദ്ര സഹായം തേടിയത്.ആന്ധ്രാ സംസ്ഥാനം സംസ്ഥാന ധനകാര്യ മന്ത്രി നിർമ്മാണം ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്രത്തിൽ നിന്നും പതിനായിര കണക്കിനു കോടികൾ ആവശ്യപ്പെട്ടു. അതും പദ്ധതിക്കും നിർമ്മാനങ്ങൾക്കും.അമരാവതിയിൽ പുതിയ തലസ്ഥാനം, പോളവാരം അണക്കെട്ട് പദ്ധതി എല്ലാം ആന്ധ്രാ മുന്നോട്ട് വയ്ച്ചു/,ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളും ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് വിതരണം ഉറപ്പാക്കാൻ നിരോധിച്ച അരിയുടെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. അതും ഉല്പാദനപരവും നയപരവും ആയ മാറ്റത്തിലൂടെ സംസ്ഥാനങ്ങൾക്ക് അധിക വരുമാനം ഉണ്ടാക്കാൻ എന്നോർക്കണം.ചത്തിസ്ഗഡ് നയാ റായ്പൂർ സിറ്റി വികസനത്തിനു ഫണ്ട് ചോദിച്ചു.

കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴുനാട് പുതിയ പദ്ധതികൾക്ക് പണം ആവശ്യപ്പെട്ടു.നോക്കുക..എം കെ സ്റ്റാലിൽ ചോദിച്ചത് ഒറ്റ പദ്ധതിക്ക് മാത്രം 63000 കോടി രൂപയാണ്‌.ചെന്നൈ മെട്രോ റെയിലിൻ്റെ രണ്ടാം ഘട്ടത്തിനും മറ്റ് പദ്ധതികൾക്കുള്ള ഫണ്ടിനും 63,000 കോടി രൂപയുടെ ബജറ്റ് വിഹിതം തമിഴ്‌നാട് എഫ്എം തങ്കം തേനരസു ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വമ്പൻ പദ്ധതിക്ക് പണം ചോദിച്ചതും ഒരു പക്ഷേ പിണറായി വിജയന്റെ സുഹൃത്ത് കൂടിയായ എം കെ സ്റ്റാലിൽ തന്നെ.തമിഴുനാടിനെ മാറ്റി മറിക്കാനും ജനകീയ സൗകര്യത്തിനും വൻ വരുമാന വർദ്ധനവിനും എല്ലാം കാരണമാകും.

നിലവിലെ പദ്ധതികളിൽ ചിലത് വികസിപ്പിക്കാനും പണം ചോദിച്ചു. അതും നല്ലത് തന്നെ. ഉല്പാദനപരവും വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും.വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടിസ്ഥാന വികസനത്തിനു ഫണ്ട് ചോദിച്ചു എന്ന് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇനി ഹരിയാന സംസ്ഥാനം പണം ചോദിച്ചത് എന്തിനെന്ന് നോക്കുക…1,600 കോടി രൂപ ചെലവിൽ പൽവാൽ മുതൽ സോനിപത് വരെയുള്ള 122 കിലോമീറ്റർ ഹരിയാന ഓർബിറ്റൽ റെയിൽ ഇടനാഴിയും ഡൽഹി-പാനിപ്പത്ത് അതിവേഗ റെയിൽ ഇടനാഴിയും ഉൾപ്പെടെ എൻസിആറിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്രത്തോട് ഹരിയാന പണം ചോദിച്ചു.ഈ പദ്ധതികൾക്കായി ഹരിയാന മന്ത്രി എഫ്എം ജയ് പ്രകാശ് ദലാൽ ശനിയാഴ്ച പ്രത്യേക ഗ്രാൻ്റ് സഹായം തേടി.അതും എത്ര നല്ല കാര്യവും ജന​‍ാപകാര പ്രദവും വരുമാനം വർദ്ധിപ്പിക്കാനും കാരണമാക്കുന്നതും എന്നതും കാണാം.

കാര്യങ്ങൾ ഇങ്ങിനെ പോകുമ്പോൾ കേരളം പണം ചോദിച്ചത് എന്തിനെന്ന് കൃത്യമായി മന്ത്രി പറഞ്ഞത് കൂടാതെ എൻ ഡി ടി വിയും ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്‌. പണലഭ്യത പ്രതിസന്ധി മറികടക്കാൻ കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു.. എന്നാണ്‌ എൻ ഡി ടി വിയും പറയുന്നത്.

കേരള ധനകാര്യ മന്ത്രിയുടെ വാർത്താ കുറിപ്പിൽ തന്നെ പറയുന്നത് ഒന്നുകൂടി ഉദ്ധരിക്കാം…നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട്‌ വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ്‌ ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ്‌ ആവശ്യം ഉന്നയിച്ചത്‌.

അതായത് നാണമില്ലേ ശംബളം കൊടുക്കാനും പെൻഷൻ നക്ലാനും വാങ്ങിയ കടങ്ങളുടെ പലിശ അടയ്ക്കാനും ഒക്കെ ഇങ്ങിനെ 24000 കോടി കേന്ദ്രത്തോട് യാചിക്കാൻ. കേന്ദ്ര സർക്കാർ എന്താ മണ്ടന്മാരാണോ..ഉല്പാദനപരമല്ലാത്ത കാര്യങ്ങൾക്ക് പണം തരാനും വിത്തിനു വയ്ച്ചത് എടുത്ത് തിന്നുന്നവർക്ക് പണൽ കൊടുക്കാനും. പദ്ധതികൾ ഇല്ല. വികസന അജണ്ടകൾ ഇല്ല. എല്ലാ സംസ്ഥാനവും അവരുടെ ക്യാപിറ്റൽ സിറ്റി വികസിപ്പിക്കാൻ പതിനായിര കണക്കിനു കോടികൾ ചോദിച്ചു. തിരുവനന്തപുരത്തേ വെള്ളപ്പൊക്കം മാറ്റാനും നവീകരിക്കാനും എത്ര ആയിര കണക്കിനു കോടി ചോദിച്ചാലും കിട്ടുമായിരുന്നു.

എന്നാൽ പദ്ധതിയും മറ്റും ഉണ്ടാക്കി നല്കി മാസങ്ങൾക്ക് മുമ്പേ ഫയൽ വർക്ക് തുടങ്ങേണ്ട മേയറും ഭർത്താവ് എം എൽ എയും ബസ് തടയലും വിവാദം ഉണ്ടാക്കലും ഒക്കെയാണ്‌ എന്ന് നമ്മൾ കണ്ടു. എന്തുകൊണ്ട് കേരളത്തിലെ 3 സിറ്റികൾ..അതായത് തിരുവനന്തപുരം- കൊച്ചി= കോഴിക്കോട് വികസനത്തിനു ഒരു 20000 കോടി ചോദിച്ചില്ല. എന്തുകൊണ്ട് തിരിവനന്തപുരം, കോഴിക്കോട് നഗരത്തിലെ മെട്രോക്ക് പണം ചോദിച്ചില്ല, എന്തുകൊണ്ട് കണ്ണൂർ വിമാനത്താവള റോഡുകൾക്ക് പണം ചോദിച്ചില്ല, എന്തുകൊണ്ട് തിരുവനന്തപുരം – ഷൊർണ്ണൂർ ജലപാതയ്ക്ക് പണം ചോദിച്ചില്ല, കേരളത്തിൽ മലബാറിൽ ഒരു സ്മാർട്ട് സിറ്റിക്ക് പണം ചൊദിച്ചില്ല, പുതിയ മെഡിക്കൽ കോളേജ് വയനാട്ടിൽ പണിയാൻ ഒരു 2000കോടി ചോദിച്ചില്ല…

വീഡിയോ കാണാം

Karma News Network

Recent Posts

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

27 mins ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

1 hour ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

1 hour ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

2 hours ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

2 hours ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

3 hours ago