topnews

പിതാവ് രൂപീകരിച്ച പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ്

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് തമിഴ് സിനിമാതാരം വിജയ്. വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത സജീവമായിരിക്കുന്ന സമയത്താണ് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഫാന്‍സ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റാന്‍ വിജയ് യുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിജയ്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് നടന്‍ വിജയ് വ്യക്തമാക്കിയത്. തന്റെ അച്ഛന് രൂപീകരിച്ച പാര്‍ട്ടി എന്ന കാരണംകൊണ്ട് മാത്രം തന്റെ ആരാധകരില്‍ ആരും പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയുമായി തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ല. തന്റെ ഫാന്‍ ക്ലബ്ബുമായും ഈ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. തന്റെയോ ഓള്‍ ഇന്ത്യ തളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെയോ പേരോ ഫോട്ടോയോ ആരെങ്കിലും ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചന്ദ്രശേഖറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ട്രഷറര്‍ ആയി അമ്മ ശോഭയുടെ പേരും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പാര്‍ട്ടി രൂപീകരണം നടന്നിട്ടില്ലെന്ന് വിജയ് യുടെ പിആര്‍ഒ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്നും അദ്ദഹം പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന ചന്ദ്രശേഖര്‍ തന്നെ മുന്‍പും നല്‍കിയിരുന്നു.

വിജയ്‌യും പിതാവും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് അന്ന് ചന്ദ്രശേഖര്‍ നിലപാടു വ്യക്തമാക്കിയത്. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്‌സല്‍, സര്‍ക്കാര്‍ എന്നിവയില്‍ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. മെഴ്‌സലിനെതിരെ ബിജെപിയും ‘സര്‍ക്കാരിനെതിരെ’ അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു.

Karma News Editorial

Recent Posts

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

3 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

18 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

40 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

43 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

1 hour ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

1 hour ago