topnews

സർവീസ് നടത്തുന്ന 90% കെഎസ്ആർടിസി ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല ; കണ്ണടച്ച്‌ എംവിഡി

തിരുവനന്തപുരം: നിരത്തിലോടുന്ന 90% കെഎസ്ആർടിസി ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. ശബരിമലയിലും സ്ഥിതി വ്യത്യസ്തമല്ല. ഭക്തരുമായി പോകുന്ന ബസുകൾക്ക് ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷത്തിലധികമായെന്നാണ് വിവരം. കെഎസ്ആർടിസി ആകട്ടെ പമ്പ, നിലയ്‌ക്കൽ പാതയിൽ യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകരെ പിഴിഞ്ഞ് നഷ്ടം നികത്തുന്ന ഓട്ടത്തിലാണ്. യാത്രക്കാരായ ഭക്തരുടെ സുരക്ഷയ്‌ക്കും മോട്ടോർ വാഹന നിയമങ്ങൾക്കും യാതൊരു വിലയും കൽപിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കെഎസ്ആർടിസിയുടെ ഈ പരസ്യമായ നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ മൗനസമ്മതം ഉണ്ടെന്നതും വ്യക്തമാണ്. സ്വകാര്യ ബസുകളുടെ ചെറിയ നിയമ ലംഘനങ്ങൾക്ക് പോലും കർശന നിയമ നടപടികൾ സ്വീകരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ മൂക്കിന് കീഴിലാണ് ഇതെല്ലാം നടക്കുന്നത് എന്നത് ഓർക്കേണ്ടതുണ്ട്.

ഒരു വാഹനത്തിന് 60,000 രൂപയാണ് ഇൻഷുറൻസ് തുകയായി ചിലവഴിക്കേണ്ടി വരിക. ഇത്തരത്തിൽ ഒരു വർഷം 12 കോടി രൂപ ഇൻഷുറൻസിനായി മാറ്റിവെയ്‌ക്കാൻ ആകണം. ജീവനക്കാർക്ക് ശമ്പളം പോലും സമയത്ത് കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ കെഎസ്ആർടിസി.

ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ അപകടത്തിൽപ്പെട്ടാൽ സ്വന്തം നിലയ്‌ക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് കെഎസ്ആർടിസിയുടെ വാദം. കൃത്യമായി ശമ്പളം കൊടുക്കാൻ പണമില്ലാത്ത കോപ്പറേഷൻ നഷ്ടപരിഹാരം എങ്ങനെ നൽകും എന്നതും ആലോചിക്കണം.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

25 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

32 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago