topnews

ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിനില്ല- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം/ എംഎം മണി ആനി രാജയെ അധിക്ഷേപിച്ചതിന്റെ പേരില്‍ സംസ്ഥാന നേതൃത്വത്തിന് ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രന്‍. സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉണ്ടായ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ സിപിഐ സംസ്ഥാന നേതൃത്വം പ്രതിഷേധിച്ചില്ലെന്ന് സമ്മേനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന ഘടകവുമായി ആലോചിച്ചല്ല ആനി രാജ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഇത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. വിഷയത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ദേശീയ എക്‌സിക്യൂട്ടീവിന് കത്ത് നല്‍കിയെന്നും കാനം വ്യക്തമാക്കി.

മണി, ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം മിണ്ടാതിരുന്നുവെന്നും പാര്‍ട്ടി തിരുത്തല്‍ ശക്തിയാകുന്നില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്.

കേരളത്തിലെ പോലീസ് സേനയില്‍ ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പരാമര്ഡശത്തിനെതിരെ നേരത്തെ കാനം രംഗത്തെത്തിയിരുന്നു. പ്രതികരണങ്ങള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് നടത്തണമെന്ന് കാനം നിലപാടെടുത്തിരുന്നു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

8 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

10 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

31 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

51 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

52 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago