national

ഇന്ത്യയുടെ സൂചിമുനയോളം ഭൂമി പോലും ആർക്കും കയ്യേറാൻ ആവില്ല -അമിത്ഷാ

ന്യൂ ഡൽഹി . അരുണാചൽ പ്രദേശ് കയ്യേറാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ ഭൂമി ആർക്കും കയ്യേറാനാകില്ല. അതിർത്തികളിൽ സൈന്യം രാവും പകലും കാവലുണ്ട് – അമിത് ഷാ പറഞ്ഞു. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചലിലെ കിബിത്തൂവിൽ ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് അമിത്ഷാ ചൈനക്കെതിരെ ആഞ്ഞടിച്ചത്. ആർമിയുടെയും ഐടിബിപി ഉദ്യോഗസ്ഥരുടെയും ധീരതയെ പ്രശംസിച്ച അമിത് ഷാ, ഇന്ത്യയുടെ മേൽ ആർക്കും ഒരു ദുഷിച്ച കണ്ണ് വീശാനാകില്ലെന്ന മുന്നറിയിപ്പും നൽകുകയുണ്ടായി.

‘ഇന്ത്യയുടെ സൂചിമുനയോളം ഭൂമി പോലും ആർക്കും കയ്യേറ്റം ചെയ്യാൻ കഴിയില്ല. നമ്മുടെ ഐടിബിപി ജവാൻമാർ അതിർത്തികളിൽ രാവും പകലും കാവലിരിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യത്തിനാകെ ഇന്ന് അവരവരുടെ വീടുകളിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയും. നമ്മുടെ മേൽ ദുഷിച്ച കണ്ണ് വീശാൻ പോലും ആർക്കും കഴിയില്ല’ അമിത് ഷാ പറഞ്ഞു.

‘വടക്കുകിഴക്കൻ മേഖല 2014-ന് മുമ്പ് അസ്വസ്ഥമായ പ്രദേശമായാണ് അറിയപ്പെട്ടി രുന്നത്. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷമായി പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്ന മേഖലയായി വടക്കുകിഴക്ക് മാറി’ – അമിത് ഷാ പറഞ്ഞു. അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾ ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ഇവയെ പുനർനാമകരണം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അമിത് ഷായുടെ പ്രസ്താവന ഉണ്ടായത്.

സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അരുണാചൽ പ്രദേശിനായി ചൈനീസ്, ടിബറ്റൻ, പിൻയിൻ എന്നീ അക്ഷരങ്ങളിൽ മൂന്നാം സെറ്റ് പേരുകൾ മാസം ആദ്യം ചൈന പുറത്തുവിട്ടിരുന്നു. ചൈനയുടെ കാബിനറ്റ് സ്റ്റേറ്റ് കൗൺസിൽ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകൾ സംബന്ധിച്ച ചട്ടങ്ങൾക്കനുസൃതമായി, അരുണാചൽ പ്രദേശിന്റെ 11 സ്ഥലങ്ങളുടെ സ്റ്റാൻഡേർഡ് പേരുകൾ ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം ആണ് പുറത്ത് വിറ്റിരുന്നത്.

 

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

8 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

9 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

9 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

10 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

10 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

11 hours ago