Premium

പി.സി ജോർജിന് സീറ്റില്ല, ബി.ജെ.പി വിടുമോ, തരൂരിനെ മറിക്കാൻ രാജീവ് ചന്ദ്രശേഖർ പോരാ

പത്തനം തിട്ടയിൽ പി സി ജോർജിനു സീറ്റില്ല, ഇനി എന്തായിരിക്കും പി ജോർജിന്റെയും ഷോൺ ജോർജിന്റെയും നിലപാട്. തലസ്ഥാനത്ത് ശശി തരൂരിനേ മറിച്ചിടാൻ രാജീവ് ചന്ദ്രശേഖറിനു എങ്ങിനെ കഴിയും. ഇപ്പോൾ വലിയ ചോദ്യങ്ങളേ അഭിമുഖീകരിക്കുകയാണ്‌ ബിജെപി. അതിലേക്ക് പോകും മുമ്പ് കേരളത്തിലെ ബിജെപിയുടെ സ്ഥനാർഥികളേ നമ്മൾ അറിയണം.

ഇനി പി സി ജോർജ് എന്തു ചെയ്യും? ഇത് ബിജെപിയിലെ പി സി ജോർജ് ജയിക്കും എന്ന് പറഞ്ഞവർക്കെല്ലാം ഉണ്ടാകുന്ന ചോദ്യമാണ്‌. പത്തനംതിട്ടയിൽ അതും പി സി ജോർജിന്റെ സ്വാധീനം ഉള്ള മഢലത്തിൽ പ്രതീക്ഷിച്ച സീറ്റ് കൊടുത്തില്ല. എന്നാൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കാൻ അനിൽ ആന്റണിക്ക് സീറ്റു നല്കി. ഇനി പി സി ജോർജ് എന്തു ചെയ്യും. പത്തനംതിട്ടയിൽ പ്രചാരണവും പ്രവർത്തനവും വരെ തുടങ്ങിയ പി സി ജോർജിനെ കേന്ദ്ര നേതൃത്വം വെട്ടാൻ കാരണം എന്താണ്‌.

നമുക്കറിയാം അനിൽ ആന്റണിയേക്കാൾ ബിജെപിക്ക് പത്തനം തിട്ടയിൽ വോട്ട് നേടാൻ പി സി ജോർജ് ആയിരുന്നു നല്ലത്. എന്നാൽ പി സി യെ ഒഴിവാക്കി അനിൽ ആന്റണിയേ പത്തനം തിട്ടയിൽ എടുത്തപ്പോൾ എത്രമാത്രം വിജയത്തിലേക്ക് ഈ തീരുമാനം കൊണ്ട് പോകും. ബിജെപിയുടെ കേരളത്തിലെ 12 സ്ഥനാർഥികളേ പ്രഖ്യാപിച്ചപ്പോൾ അട്ടിമറി ഉണ്ടായത് പത്തനം തിട്ടയിലും തിരുവനന്തപുരത്തും ആണ്‌. പത്തനം തിട്ടയിൽ ക്രിസ്ത്യാനി കൂടിയായ അനിൽ ആന്റണിക്ക് സീറ്റ് നല്കിയപ്പോൾ തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചദ്രശേഖർ ആണ്‌. വടകരയിൽ തീരുമാനിച്ച ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഇടപെട്ട് ആലപ്പുഴയിലേക്ക് മാറ്റി. കാരണം സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനു നിർദ്ദേശിച്ചത് വടകരയായിരുന്നു എങ്കിലും ദില്ലിയിൽ മാറ്റം ഉണ്ടായി

കേരളത്തിൽ ഇക്കുറി ബിജെപിയുടെ അഭിമാന പോരാട്ടമാണ്‌. മോദിയുടെ 2 മന്ത്രിമാർ ആണ്‌ മൽസരിക്കുന്നത്. ആറ്റിങ്ങലിൽ വി. മുരളീധരൻ തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ. ഇവർക്ക് തോൽ വി ഉണ്ടാകാം. 400 സീറ്റിൽ ബിജെപി ജയിച്ചാലും കേന്ദ്ര മന്ത്രിമാരുടെ പരാജയം വാർത്തയാകും. വി മുരളീധരനും രാജീവ് ചന്ദ്ര ശേഖറിനും വീണ്ടും മന്ത്രി സ്ഥാനം കിട്ടാൻ ഇനി ജയിച്ചേ പറ്റൂ.

ഒരുകാര്യം പറയാതെ വയ്യ. തലസ്ഥാനത്തേ ബിജെപിയുടെ സ്ഥനാർഥി ആരെന്ന് വൻ ചർച്ചകൾ ഉണ്ടായിരുന്നു. മറു ഭാഗത്ത് അശ്വ മേധം പോലെ നില്ക്കുന്ന ശശി തരൂർ എന്ന വിശ്വ പ്രതിഭയും പൗരനും. തരൂരിനെ മറിച്ചിടാൻ കെട്ടിയിറക്കിയ രാജീവ് ചന്ദ്രശേഖറിനു കഴിയുമോ. അല്ലെങ്കിൽ തൃശൂരിൽ സുരേഷ് ഗോപി ചെയ്ത പോലെ ഗ്രൗണ്ട് വർക്ക് രാജീവ് ചന്ദ്ര ശേഖർ ചെയ്യണമായിരുന്നു. പെട്ടെന്ന് ഒരു പരിചയവും ഇല്ലാത്ത തിരുവന്തപുരംകാരോട് വന്ന് രാജീവ് ചന്ദ്ര ശേഖർ വോട്ട് ചോദിച്ചാൽ ജനം ശശി തരൂരിനു കുത്തുമോ രാജീവ് ചന്ദ്ര ശേഖറിനു കുത്തുമോ?

രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിരിനു കരിയറിലു ഒരു ദുർബല സ്ഥനാർഥി ആയി എന്നും വിലയിരുത്തൽ ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ ദില്ലിയിൽ നിന്നും ഒരാളേ അതും കേരളവുമായോ പ്രത്യേകിച്ച് തിരുവനന്തപുരവുമായോ വലിയ ബന്ധം ഇല്ലാത്ത ഒരാളേ പെട്ടെന്ന് കൊണ്ടുവന്നാൽ തലസ്ഥാനത്തേ ജനം അംഗീകരിക്കുമോ..വലിയ ചോദ്യങ്ങൾ രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്നു

karma News Network

Recent Posts

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

20 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

51 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago