national

രാഹുലിന്റെ അയോഗ്യത തുടരും, വിധിക്ക് സ്റ്റേ ഇല്ല, ഹർജി തള്ളി

സൂറത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമർശക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന് കാട്ടിയാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചത്.

വിധിക്ക് സ്റ്റേ ഇല്ലാതായതോടെ വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്‌. രാഹുലിന്റെ ആവശ്യത്തിൽ ഈ മാസം 13 ന് കോടതി 5 മണിക്കൂർ വാദം കേട്ടിരുന്നു. മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നുമായിരുന്നു പരാതിക്കാരനും ബിജെപി എംഎൽഎയുമായ പൂർണേശ് മോദിയുടെ വാദം.

ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള അടുത്ത പോംവഴി. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷം തടവുശിക്ഷ അഡിഷണൽ സെഷൻസ് കോടതി സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രസംഗം മോദി സമൂഹത്തെയോ ഹർജിക്കാരനെയോ അപകീർത്തിപ്പെടുത്തുന്നതല്ലെന്നാണ് രാഹുലിന്റെ വാദം.

എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബിജെപി എം എൽ എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. കേസിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് രാഹുൽ ഗാന്ധിക്ക് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കുകയായിരുന്നു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

12 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

19 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

44 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago