topnews

കുഞ്ഞ് നോറയ്ക്ക് അവസാനമായി മെറിന്റെ മുഖം കാണാനാവില്ല, നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണുമെന്ന് മെറിന്റെ അമ്മ

മോനിപ്പള്ളി: മെറിന്റെ മരണം ഇപ്പോള്‍ ഉള്‍ക്കൊള്ളാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധിച്ചിട്ടില്ല. അവസാനമായി മെറിന്റെ മുഖം ഒരു നോക്ക് നേരില്‍ കാണാന്‍ കുഞ്ഞ് നോറയ്ക്ക് ആകില്ല. മാതാപിതാക്കളും ബന്ധുക്കള്‍ക്കും ആ മുഖം ഒരു നോക്ക് കൂടി കാണാന്‍ സാധിക്കില്ല. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായ മെറിന്റെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്‌കരിക്കും. റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തില്‍ സംസ്‌കാരം നടത്തും. നിലവിലെ സാഹചര്യത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ റ്റാംപയിലുണ്ട്.

ഇപ്പോള്‍ മൃതദേഹം മയാമിയിലെ ഫ്യൂണറല്‍ ഹോമിലാണ് സൂക്ഷിച്ചിരിക്കുന്നത്. മെറിന്‍ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചൊവ്വാഴ്ച സൗകര്യം ഒരുക്കും. മെറിന്റെ കുഞ്ഞ് നോറ ഇപ്പോഴും അമ്മയുടെ വിളിയും കാത്തിരിക്കുകയാണ്. ദിവസവും വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്ത് മെറിന്‍ മാതാപിതാക്കളോട് സംസാരിക്കുകയും നോറയുടെ കളിചിരികള്‍ കാണുകയും ചെയ്തിരുന്നു.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ്, മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിന്‍ ജോയി (27). ആശുപത്രിയില്‍ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍) കത്തികൊണ്ട് കുത്തി വീഴ്ത്തിയത്. 17 പ്രാവശ്യം മെറിനെ കുത്തിയ ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയും ചെയ്തു. ഇയാള്‍ പിന്നീട് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. കോറല്‍ സ്പ്രിങ്‌സിലെ ജോലി വിട്ട് റ്റാംപയിലെ സെന്റ് ജോസഫ്‌സ് ആശുപത്രി ഗ്രൂപ്പില്‍ മെറിന്‍ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് ഇന്നലെ ഉച്ചയോടെ വീട്ടുകാരെ അറിയിച്ചിരുന്നു. ചേതനയറ്റ മകളുടെ ശരീരം കാണുന്നതിലും നല്ലത് കളിയും ചിരിയും സന്തോഷ വതിയുമായ അവളുടെ മുഖം ഓര്‍ക്കുന്നതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും…’ അമ്മ മേഴ്‌സി പറഞ്ഞു. മെറിന്റെ മകളായ നോറ (2) ഇപ്പോള്‍ മോനിപ്പള്ളിയിലെ വീട്ടിലുണ്ട്.

എംബാം ചെയ്യാന്‍ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നാണ് വിവരം.. 17 കുത്തേല്‍ക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാല്‍ എംബാം ചെയ്യാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കള്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

2 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

3 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

3 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

4 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

4 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

5 hours ago