പീറ്റൻ എബ്രഹാം സിഡ്നി KARMA NEWS WEB EXCLUSIVE
രാഷ്ട്ര നേതാക്കൾ വീട്ടിലെത്തി അടുക്കളയിൽ കയറി പാചകം ചെയ്യുക. സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ അത്താഴം ഭാര്യക്കും അമ്മക്കും മക്കൾക്കും വിളമ്പി നല്‍കുക..നമുക്ക് ആലോചിക്കാനും ചിന്തിക്കാനും ഒക്കെ ഇത് സാധിക്കുമോ..ഇതാ ലോകത്തേ വൻ ശക്തിയും സൂപ്പർ പവറും, വികസിത രാജ്യവുമായ ഓസ്ട്രേലിയയിൽ നിന്നാണ് ഈ മംഗള വാർത്ത വന്നിരിക്കുന്നത്
താരമായത് ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ശനിയാഴ്ച്ച ഓഫീസിൽ നിന്നും വന്ന് അദ്ദേഹം അത്താഴം ഉണ്ടാക്കുന്ന തിരിക്കിൽ ആയിരുന്നു. ഇന്ത്യയുമായി ഈ ഭക്ഷണത്തിനു ബന്ധം ഉണ്ട്. പക്ക ഇന്ത്യൻ ഫുഡാണ് ഉണ്ടാക്കിയത്.
പാചകം കഴിഞ്ഞപ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്നത് പോലെ മല്ലി ഇലകൾ അരിഞ്ഞ് കറിയുടെ മുകളിൽ ഇട്ടു. ഇതൊന്നും ചെയ്ത് പരിചയം ഉണ്ടായിട്ടായിരുന്നില്ല സ്കോട്ട് മോറിസൺ കുക്ക് ചെയ്തത്. മുന്നിൽ കുക്കിങ്ങ് ബുക്ക് നിവർത്തി വയ്ച്ച് ഇന്ത്യൻ ഭക്ഷണം എങ്ങിനെ ഉണ്ടാക്കണം എന്ന് ഓരോ ഘട്ടത്തിലും നോക്കി…നോക്കി കഷ്ടപെട്ട് തന്നെയാണ് കുടുംബത്തിനു രുചി കൂട്ടിന്റെ രാത്രി സമ്മാനിച്ചത്.
നമ്മുടെ സെലിബ്രേറ്റികൾ പോലും പലരും ജോലിക്കാരെ അടുക്കളയിൽ വയ്ച്ച് വിവാഹ ഒരുക്കം പോലെ വസ്ത്രം അണിഞ്ഞ് നടത്തുന്ന കുക്കറി ഷോയല്ല ഇത്. പലരും യു.ടുബ് വരുമാനത്തിനായി ക്യാമറയ്ക്ക് പിന്നിൽ വീട്ട് വേലക്കാരെയും ക്യാമറയ്ക്ക് മുന്നിൽ സെലിബ്രേറ്റി ഡ്രസും മേക്കപ്പും ഇട്ട് പോസ് ചെയ്ത് യു.ടുബിൽ ഇടുന്നത് പരസ്യ വരുമാനത്തിനെങ്കിൽ ഇത് കുടുംബത്തിനു സ്വന്തം കൈകൊണ്ട് ആഹാരം പാചകം ചെയ്യുന്ന ഗ്രഹനാഥനായ ലോക നേതാവാണ്.
ഈ സംസ്കാരത്തിലൂടെയാണ് റോഡ് മുതൽ രാജ്യ ഭരണം വരെ ഉള്ള മാനവീകതയും സംസ്കാരവും ഇവർ കെട്ടിപടുക്കുന്നതും. അനുസരണയും ശീലവും സംസ്കാരവും കുഞ്ഞു മനസിലേ നട്ടു വളർത്ത് മാതൃകയാകുന്ന കുടുംബ നാഥയും നാഥനും, സ്കൂൾ തലങ്ങളും. അഴിമതിയും കലാപവും, സമരവും ബഹളവും ഇല്ലാത്ത സർക്കാരും, പോലീസും സമൂഹവും..സ്വന്തമായി വാഹനം ഓടിച്ച് ഓഫീസിൽ എത്തുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും..
മുമ്പും ഇന്ത്യയിൽ സ്കോട്ട് മോറിസന്റെ ഒരു വീഡിയോ വൈറലയിരുന്നു. അന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ഇത് എന്റെ പറമ്പാണ് ഇറങ്ങി നില്‍ക്കണം എന്നു പറഞ്ഞ് ഓസ്ട്രേലിയ പ്രധാനമന്ത്രിയെ ഇറക്കി വിടുന്ന ഒരു ഓസ്ട്രേലിയൻ പൗരന്റെ ഇടപെടൽ ആയിരുന്നു അത്.
ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെത്തി ഇന്ത്യൻ സ്റ്റൈൽ മട്ടൻ കറിയും ചോറും ഉണ്ടാക്കി കുടുംബത്തിനു നല്‍കിയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ശ്രദ്ധ നേടിയത്. ഇത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചു. ഇത് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആദ്യമായി ചെയ്യുന്നതല്ല. ഭരണ തിരക്കിൽ വീട്ടിൽ എത്തുന്നത് എല്ലാ ശനിയാഴ്ച്ചയും മാത്രം. അന്ന് രാത്രി ഡിന്നർ ഉണ്ടാക്കുക അദ്ദേഹം തന്നെ.
കഴിഞ്ഞ രാത്രി ഞാൻ ഉണ്ടാക്കിയ മട്ടൻ കറിയും മറ്റും ഭാര്യക്കും മകൾക്കും അമ്മക്കും നന്നായി ഇഷ്ടപെട്ടു എന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കുറിച്ചു. സാധാരണ അദ്ദേഹത്ത്ന്റെ പോസ്റ്റുകൾക്ക് 3k മുതൽ 9k വരെ ഒക്കെ ലൈക്ക് കിട്ടിയിരുന്നത് ആദ്യമായി ഈ കുക്കിങ്ങ് പോസ്റ്റിനു 65k ലൈക്കുകൾ ആയി. ഇന്ത്യക്കാരും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കുക്കിങ്ങ് പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. കൂടാതെ മറ്റ് ലോക രാജ്യങ്ങളിൽ എല്ലാം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കുടുംബ മഹിമയും ആദരവും അനുസരണവും ഒക്കെ മതൃകയായി ഏറ്റെടുത്തു.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…