trending

ത്രിപുരയിലും നാഗാലാന്റിലും ബിജെപി കുതിക്കുന്നു

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. വോട്ടെണ്ണൽ തുടങ്ങി. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.

60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർഥികളുമാണ് ജനവധി തേടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർഥികളും ജനവിധി തേടുന്നു. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

2 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

2 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

3 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

4 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

4 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

5 hours ago