kerala

‘പ്രതിഫലം മോഹിക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് പണം അയച്ച ഉണ്ണി മുകുന്ദൻ’; അനീഷ് രവിയുടെ കുറിപ്പ്

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പേരിൽ നടൻ ബാലയും, ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിൽ നിരവധി പേർ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ്. സിനിമയിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പലർക്കും ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല ഉന്നയിച്ച ആരോപണം.

ബാലയുടെ പ്രസ്താവന തള്ളിക്കൊണ്ട് തുടർന്ന് ഉണ്ണി മുകുന്ദൻ അടക്കമുള്ള അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടൻ അനീഷ് രവി കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് താനെന്ന് അനീഷ് രവി കുറിച്ചിരിക്കുന്നു. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിക്ക് അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു. തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണു – അനീഷ് രവി കുറിച്ചിരിക്കുന്നു.

അനീഷ് രവിയുടെ വാക്കുകൾ ഇങ്ങനെ.

പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന് ..! സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷൻറെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ് പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..!

മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ ) പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് cash വന്നതിന്റെ മെസ്സേജും വന്നത് …പിന്നെന്താണ് …? ഈ കേൾക്കുന്നതെന്ന്‌ ചോദിച്ചാൽ അറിയില്ല !!!ഒന്ന് കൂടി ..! തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ് …!

ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..! അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്ക്കാനാവില്ല കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!

Karma News Network

Recent Posts

കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ, ആവേശം മോഡൽ, ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

ആലപ്പുഴ : ആവേശം സിനിമയെ അനുകരിച്ച് കാറിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി കിട്ടി.…

17 mins ago

മഞ്ഞുമ്മൽ ബോയ്സ്, ആകെ ചെലവായത് 18.65 കോടി, 22 കോടിയെന്ന് കള്ളം പറഞ്ഞു, ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം…

32 mins ago

പോളണ്ടിൽ തൃശ്ശൂർ സ്വദേശി മരിച്ചതിൽ ദുരൂഹത, പോസ്റ്റ്മോർട്ടത്തിൽ തലയിൽ ക്ഷതം

തൃശ്ശൂർ : രണ്ടു മാസം മുൻപ്‌ പോളണ്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി…

58 mins ago

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്, ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ…

1 hour ago

തുണിയലക്കാനിറങ്ങിയ വീട്ടമ്മ ഒഴുകി പോയത് 10 കി.മീ, ഇത് രണ്ടാം ജന്മം

തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മ ഒഴുകിപ്പോയത് 10 കിലോമീറ്ററോളമാണ് . വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന നിലവിളി പരിസരവാസികൾ കേട്ടതോടെശ്യാമളയ്ക്കു രണ്ടാം…

2 hours ago

ചൂണ്ടയിടുന്നതിനിടെ അപകടം, പത്തുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

കോഴിക്കോട് : ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. തിരുവനന്തപുരം,…

2 hours ago