kerala

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍ എസ് എസ്

പത്തനംതിട്ട | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി എന്‍ എസ് എസ്. നേതൃസ്ഥാനം ഉറപ്പായപ്പോള്‍ സമുദായ സംഘടനകളെ എതിര്‍ക്കുകയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ സഹായം ചോദിക്കുകും തിരഞ്ഞെടുപ്പിന് ശേഷം തള്ളപ്പറയുകയും ചെയ്യുന്നത് ശരിയായ നടപടിയില്ല.

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പല തവണ എന്‍ എസ് എസ് ആസ്ഥാനത്ത് സഹായം അഭ്യര്‍ഥിച്ച്‌ എത്തിയിട്ടുണ്ട്. സ്ഥാനലബ്ധിയില്‍ മതിമറക്കരുത്. എന്‍ എസ് എസിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുക രാഷ്ട്രീയ പാര്‍ട്ടികളെല്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായ പരസ്യ നിലപാടായിരുന്നു എന്‍ എസ് എസ് സ്വീകരിച്ചിരുന്നത്. വോട്ടെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ തന്നെ ഇത് പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്.

എന്‍ എസ് എസുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറ്റി വി ഡി സതീശന് അവസരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി സമുദായ സംഘടനകള്‍ക്ക് പിന്നാലെ പോകുന്ന നടപടിക്കെതിരെ സതീശന്‍ പരോക്ഷ വിമര്‍ശനം നടത്തിയത്.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

26 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

31 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

51 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

59 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago