national

ഇന്ത്യക്ക് ആകാശകരുത്ത് പകരാൻ ന്യൂജെൻ മിസൈൽ ഇഗ്ള-എസ് എത്തി

ഇന്ത്യൻ വ്യോമസേനയ്ക്ക് ആകാശകരുത്ത് പകരാൻ ന്യൂജെൻ മിസൈൽ ഇഗ്ള-എസ് റഷ്യയിൽ നിന്ന്എത്തി കഴിഞ്ഞു.24 ഇഗ്ള- എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ് മിസൈലുകളുടെ ആദ്യ ബാച്ചാണ് റഷ്യയിൽ നിന്ന് പുതുതായി എത്തിയിരിക്കുന്നത്. ഇതിനൊപ്പം നൂറ് മിസൈലുകളും ഇറക്കുമതി ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര ഉത്‌പാദനം ഉൾപ്പെടുന്ന വലിയൊരു കരാറിന്റെ ഭാഗമായാണ് ഇറക്കുമതി. ഇനി ഈ ന്യൂജെൻ മിസൈൽ ഇഗ്ള-എസ്നെ കുറിച്ച് പറയുക ആണെങ്കിൽ ഇത് കയ്യിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു വ്യോമ ആയുധമാണ്.ഒരു വ്യക്തിക്കോ കൂട്ടമായോ ഇത് ഉപയോഗിക്കാം.

താഴ്‌ന്ന് പറക്കുന്ന വിമാനങ്ങളെ വെടിവച്ചിടാൻ ഈ മിസൈലുകൾ ഉപയോഗിക്കാം. കൂടാതെ ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും അവയെ നിർവീര്യമാക്കാനും ഇഗ്ളയ്ക്ക് സാധിക്കും. 9എം342 മിസൈൽ, 9പി522 ലോഞ്ചിംഗ് മെക്കാനിസം, 9വി866-2 മൊബൈൽ ടെസ്റ്റ് സ്റ്റേഷൻ, 9എഫ്719-2 ടെസ്റ്റ് സെറ്റ് എന്നിവ ചേർന്നതാണ് ഇഗ്ള എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

വടക്കൻ അതിർത്തിയിലെ ഉയർന്ന പർവതപ്രദേശങ്ങളിൽ പുതിയ വ്യോമ പ്രതിരോധ സംവിധാനം രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇഗ്ള- എസ് ഉപയോഗിക്കുക. അതിർത്തിയിലെ ഒരു റെജിമെന്റിൽ ഇവ എത്തിച്ചുകഴിഞ്ഞതായും അധികൃതർ പറയുന്നു. പ്രധാനമായും പാകിസ്ഥാൻ. ചൈന അതിർത്തികളിലായിരിക്കും ഇവ വിന്യസിക്കുക.

120 ലോഞ്ചറുകൾക്കും 400 മിസൈലുകൾക്കുമായി കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടത്. ആദ്യ ബാച്ച് റഷ്യയിൽ നിന്ന് എത്തിച്ചുവെങ്കിലും ബാക്കിയുള്ളവ റഷ്യയിൽ നിന്നുള്ള ടെക്‌നോളജി ട്രാൻസ്‌ഫർ (ടിഒടി) വഴി ഇന്ത്യൻ കമ്പനിയായിരിക്കും നിർമ്മിക്കുക.

അതേസമയം, തമിഴ്‌നാട്ടിലെ ആകാശത്ത് നടക്കുന്ന വ്യോമസേന വിമാനങ്ങളുടെ പരിശീലന അഭ്യാസത്തിന് ഞായറാഴ്ച തുടക്കമായി. സൂലുർ, തഞ്ചാവൂർ അടക്കമുളള വ്യോമസേനയുടെ മൂന്ന് സ്‌റ്റേഷനുകളിലുളള യുദ്ധവിമാനങ്ങളടക്കം ഒൻപതെണ്ണമാണ് പരിശീലന അഭ്യാസം നടത്തുക.

തമിഴ്‌നാട് കടലിന് മീതെയുളള മേഖലയിലാണ് മിന്നൽ വേഗത്തിൽ പറന്നാണ് ഇവ അഭ്യാസം നടത്തുന്നത്. അഭ്യാസത്തിൽ പങ്കെടുത്ത തിരുവനന്തപുരത്തെ വിമാനത്താവളത്തിലുളള മൂന്ന് സുഖോയ്-30 വിമാനങ്ങൾ ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം വ്യോമസേനാ താവളത്തിൽ തിരിച്ചെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ ആകാശ അഭ്യാസം തുടരും. യുദ്ധവിമാനങ്ങൾ തിരുവനന്തപുരം ആകാശത്ത് എത്തിയതോടെ കാഴ്ചക്കാരായി നൂറുകണക്കിന് പേരാണ് വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

8 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

8 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

9 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

9 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

10 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

10 hours ago