mainstories

നൂപുർ രാജ്യത്തോട് മാപ്പു പറയണം – സുപ്രീം കോടതി.

 

ന്യൂദല്‍ഹി/ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശം കാരണം രാജ്യത്ത് ഇതുവരെ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്ന് സുപ്രീം കോതി. വിവാദപരമായ ചര്‍ച്ച ഞങ്ങള്‍ കണ്ടു. നൂപുര്‍ ഇതെല്ലാം പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറയുന്നതും ലജ്ജാകരമാണ്.

രാജ്യത്ത് ഇതിനെ ചൊല്ലി നടന്ന ഉദയ്പൂര്‍ സംഭവം അടക്കം എല്ലാത്തിനും ഉത്തരവാദി നൂപുര്‍ ശര്‍മാണ്. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്‌ഐആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജിയോട് പ്രതികരിക്കവേ സുപ്രീം കോടതി പറയുകയുണ്ടായി. നൂപുര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

ഹർജി പരിഗണിക്കവെ കോടതി നടത്തിയ മുഖ്യ പരാമർശങ്ങൾ ഇവയാണ്:

1) നൂപുർ ഭീഷണി നേരിടുന്നുവോ അതോ നൂപുർ ആണോ സുരക്ഷാ ഭീഷണി? ഈ സ്ത്രീയാണ് രാജ്യത്ത് സംഭവിച്ചതിന്റെയെല്ലാം ഏക ഉത്തരവാദി. നൂപുറിന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചപ്പോഴാണ് കോടതി പറഞ്ഞു.

2) ചർച്ച ഞങ്ങൾ കണ്ടതാണ്, എങ്ങനെ അവരെ പ്രകോപിപ്പിച്ചുവെന്നതും. എന്നാൽ അവരതിനു മറുപടി പറഞ്ഞതും പിന്നീട് അഭിഭാഷകയാണെന്നു പറഞ്ഞതും നാണംകെട്ടതായിപ്പോയി. അവർ രാജ്യത്തോടു മുഴുവൻ മാപ്പുപറയണം – കോടതി പറഞ്ഞു.

3) ഡൽഹി പൊലീസിനെയും ചർച്ച നടത്തിയ ചാനലിനെയും ബെഞ്ച് വിമർശിസിച്ചു കൊണ്ട് – ‘എന്താണ് ഡൽഹി പൊലീസ് ചെയ്തത്. ഞങ്ങളെക്കൊണ്ട് അതു പറയിപ്പിക്കരുത്. ടിവിയിലെ ചർച്ച എന്തിനായിരുന്നു? ഒരു അജൻഡയ്ക്ക് മാത്രമായിരുന്നോ അത്? എന്തിനാണ് കോടതിക്ക് മുമ്പാകെയുള്ള വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്?’ കോടതി ചോദിച്ചു.

4) കേസിലെ ‍‍ഡൽഹി പൊലീസിന്റെ നടപടി ചോദ്യം ചെയ്ത കോടതി- ‘മറ്റുള്ളവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്താൽ അവരെയെല്ലാം പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യാം. എന്നാൽ കേസ് നിങ്ങൾക്കെതിരെയായപ്പോൾ ആരും നിങ്ങളെ തൊടാൻ ധൈര്യപ്പെടുന്നില്ല’ – നൂപുറിനോട് കോടതി പറഞ്ഞു.

5) പരാമർശങ്ങൾ നൂപുറിന്റെ ‘നിർബന്ധബുദ്ധിയും ധാർഷ്ട്യവുമാണ്’ വെളിപ്പെടുത്തുന്നത്. അവരൊരു പാർട്ടിയുടെ വക്താവായിരിക്കാം, അധികാരത്തിന്റെ പിന്തുണയുണ്ടെന്ന് അവർ കരുതുന്നു. അതുകൊണ്ട് നിയമത്തെ ബഹുമാനിക്കാതെ എന്തും വിളിച്ചുപറയാമെന്നാണോ?’ ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.

ഗ്യാൻവാപി പള്ളി വിഷയത്തിൽ മേയ് 27ന് ഒരു ഹിന്ദി ചാനലിൽ നടത്തിയ ചർച്ചയിലാണ് നൂപുർ ശർമ പ്രവാചക വിരുദ്ധ പരാമർശം നടത്തുന്നത്.. തുടർന്ന് പല സംസ്ഥാനങ്ങളിലും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയുണ്ടായി. വിഷയത്തിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനമുണ്ടാവുകയും ഉണ്ടായി.

അതേസമയം, പ്രവാചക വിരുദ്ധ പരാമർശവും തുടർന്നുണ്ടായ വിവാദങ്ങൾക്കും പിറകെ ബിജെപി, പാർട്ടി വക്താക്കൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയി രുന്നു. ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് ബി ജെ പി നിർദ്ദേശം നൽകിയിരുന്നതാണ്. പാർട്ടി നിർദ്ദേശിക്കുന്നവർ മാത്രം ഇനി മുതൽ ചർച്ചകളിൽ പങ്കെടുക്കണം. മത ചിഹ്നങ്ങളെ വിമർശിക്കരുത്. സങ്കീർണ്ണമായ വിഷയങ്ങളെ കുറിച്ചും സംസാരിക്കാൻ പാടില്ല. കേന്ദ്രസർക്കാരിന്‍റെ വികസന പദ്ധതികൾക്കും മുൻതൂക്കം നൽകാനും ആയിരുന്നു പാർട്ടി നിർദേശം.

Karma News Network

Recent Posts

അച്ഛനും മകനും ഒന്നിച്ച് മദ്യപാനം, പിന്നാലെ അടിപിടി, ഒടുവിൽ കൊലപാതകം

വിളവൂർക്കൽ : പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള…

8 mins ago

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

33 mins ago

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

43 mins ago

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

2 hours ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

2 hours ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

3 hours ago