Categories: kerala

മഹാമാരിക്കെതിരെ പോരാടാനിറങ്ങി, വീട്ടിലെത്തിയിട്ട് നാളുകള്‍, ആശുപത്രി വീടാക്കിയ മേരിപ്രഭ

കോട്ടയം: കോവിഡ് എന്ന മഹാമാരിക്ക് എതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളും ജീവന്‍ പോലും ത്യജിച്ചാണ് ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴസ് മേരി പ്രഭ കാവൂരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. മാര്‍ച്ച് മ്പതിന് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് മേരി. നേരത്തെ ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ പോകുമായിരുന്ന മേരി കോവിഡ് പോരാട്ടത്തില്‍ പങ്കാളിയായി ഇപ്പോള്‍ രണ്ടാമത്തെ ക്വാറന്റീനിലാണ്. ”വിഷമമില്ല. ജോലിയുടെ ഭാഗമല്ലേ ഇതൊക്കെ. നാട് മഹാമാരിയെ നേരിടുമ്പോള്‍ ആരോഗ്യവകുപ്പിനൊപ്പം അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്” -എന്നാണ് മേരി പറയുന്നത്.കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികളായ ദമ്പതികള്‍ തോമസിനെയും മറിയാമ്മയെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ച നേഴ്‌സുമാരില്‍ ഒരാളാണ് മേരിപ്രഭ. തോസിനെയും മറിയാമ്മയെയും അടുത്തു നിന്നാണ് മേരി ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ പരിചരിച്ചിരുന്നത്. ഭക്ഷണം കൊടുക്കുന്നതും മരുന്ന് കൊടുക്കുന്നതും എല്ലാം ഇവരായിരുന്നു. ഒടുവില്‍ രോഗം മാറിയതോടെ പരിചരിച്ച നഴ്‌സുമാര്‍ക്കും ആശ്വാസമായി.

ഒരാള്‍ക്ക് നാല് മണിക്കൂറാണ് ഐസിയുവില്‍ ഡ്യൂട്ടി ഉണ്ടായിരുന്നത്. വ്യക്തി സുരക്ഷാവസ്ത്രം ധരിച്ചു കയറുന്നതിന്റെ ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശുചിമുറിയില്‍ പോകാന്‍പോലും പറ്റില്ല. കിറ്റ് ധരിക്കാനും ഊരാനും വ്യത്യസ്ത മുറികളുണ്ട്. കിറ്റ് ഊരിക്കഴിഞ്ഞ് നേരെപോയി കുളിക്കണം. വസ്ത്രം ബ്ലീച്ചിങ് ലായനിയില്‍ മുക്കിവെച്ച് കഴുകിയിട്ട ശേഷമാകും ഡ്യൂട്ടി തുടരുക. 14 ദിവസമാണ് ഐ.സി.യുവില്‍ ജോലി ഉണ്ടായിരുന്നത്. ജോലിക്കിടെ നഴ്‌സ് രേഷ്മക്ക് രോഗം ബാധിച്ചതോടെ 24 മുതല്‍ ക്വാറന്റീനില്‍ പോയി. 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി നാലുദിവസം വീണ്ടും ജോലിക്ക് കയറിയപ്പോഴാണ് കാസര്‍കോട്ടേക്ക് മെഡിക്കല്‍ സംഘം പോകുന്നതായി അറിഞ്ഞത്.

താല്‍പര്യം അറിയിച്ചതോടെ നേരെ അങ്ങോട്ട് വിട്ടു. അവിടെ ഗുരുതരാവസ്ഥയിലുള്ള രോഗികളില്ലായിരുന്നതുകൊണ്ട് അത്ര ആശങ്ക ഇല്ലായിരുന്നു. തിരിച്ചെത്തി മറ്റുള്ളവര്‍ക്കൊപ്പം ക്വാറന്റീനിലാണ്. ബുധനാഴ്ച സാമ്പിള്‍ പരിശോധനയുണ്ട്. നെഗറ്റിവ് ആയാല്‍ വീട്ടില്‍ പോകാമെന്ന പ്രതീക്ഷയിലാണ്.- മേരി പ്രഭ പറഞ്ഞു. മേലുകാവുമറ്റം കവൂര്‍ വീട്ടില്‍ ചാക്കോയുടെയും മേരിയുടെയും മകളാണ് മേരി പ്രഭ.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

17 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

18 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

43 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

48 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago