entertainment

സ്വപ്ന വാഹനങ്ങളില്‍ ആദ്യത്തേത്; റേഞ്ച് റോവര്‍ സ്വന്തമാക്കി നൈല ഉഷ

റേഞ്ച് റോവര്‍ സ്പോര്‍ട്സ് ബ്ലാക്ക് എഡിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ. മകനൊപ്പം എത്തി പുതിയ കാര്‍ സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങള്‍ നൈല തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.”സേ ഹലോ ടൂ മൈ ന്യൂ റൈഡ്” എന്ന ക്യാപ്ഷനിലാണ് താരം ഇന്‍സ്റ്റയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നേരത്തെ വെള്ള നിറത്തിലുള്ള ഔഡി എ7 ആയിരുന്നു നൈലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനം.

ഇഷ്ടനിറത്തിലുള്ള തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മനോഹരമായ റേഞ്ച് റോവര്‍ സ്‌പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷന്‍ സ്വന്തമാക്കി. ഈ സുന്ദര നിമിഷത്തിലേക്ക് എന്നെ എത്തിച്ച എല്ലാവര്‍ക്കും നന്ദി, ശ്രദ്ധയുള്ള ഡ്രൈവര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ വാഹനത്തിന്റെ വിശേഷം പങ്കുവെച്ചിട്ടുള്ളത്.

റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടെ മമ്മൂട്ടിയുടെ നായികയായി ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെയാണ് നൈല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഗ്യാങ്ങ്സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.

 

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

15 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

30 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

35 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago