മലപ്പുറം കോഴിക്കോട് പോലെയുള്ള ജില്ലകളിൽ നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കളിയാക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യപോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ പ്രത്യേകിച്ച്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിന് ഹോട്ടലുകൾ അടച്ച് ഇടരുത് എന്നും ഭക്ഷണം കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞെന്ന് ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ നോമ്പിനു ഹോട്ടലുകൾ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇന്നും കളിയാക്കിക്കൊണ്ടുള്ള ഉന്നക്കായ കമ്മന്റ്സും ടാഗുകളും വന്ന് കൊണ്ട് ഇരിക്കുന്നു.ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ, പ്രായാധിക്യം ആയ ആളുകൾ, അസുഖം ഉള്ളവർ,നോമ്പ് ഇല്ലാത്തവർ,കുട്ടികൾ ഇവർ ഒക്കെ ആയി പരിചിതമല്ലത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുക്ക് അറിയില്ല നോമ്പിനു ഏതൊക്കെ ഹോട്ടൽ പ്രവർത്തിക്കും എന്നും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നും.
നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്. പ്രത്യേകിച്ച് നമ്മൾ ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട് ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക.
ഞാൻ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…