crime

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി, സ്റ്റീൽ പൈപ്പ് കൊണ്ട് ഭാര്യയെ മർദ്ദിച്ചു, പ്രതി അറസ്റ്റിൽ

കോട്ടയം: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂഞ്ഞാർ തെക്കേക്കര സ്വദേശി എം.വി. മണി(60) യാണ് അറസ്റ്റിലായത്. കുടിച്ച് ബോധമില്ലതെ വന്ന ഭർത്താവിനെ ഭാര്യ ചോദ്യം ചെയ്തോടെയാണ് ആക്രമണമമെന്നാണ് പൊലീസ് പറയുന്നത്. ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

സ്റ്റീൽ പൈപ്പ് കൊണ്ട് ഭാര്യയുടെ തലയിലും, കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാളെ ഭാര്യ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും ഇതിലുള്ള വിരോധം മൂലമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതിനിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുമളി അട്ടപ്പള്ളം സ്വദേശി കരിപ്പാനത്തറയിൽ ജിത്തുവാണ് മരിച്ചത്. പ്രതിയായ വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശിയായ രാജനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മരിച്ച കുമളി സ്വദേശി ജിത്തു ഓട്ടോറിക്ഷ ഡ്രൈവറും മേളവാദ്യത്തിനു പോകുന്ന ആളുമാണ്.

വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് ചെണ്ടമേളത്തിന് എത്തിയതായിരുന്നു ജിത്തു. ഇവിടെ വെച്ച് രാജനുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും അനുനയിപ്പിച്ച് വിട്ടു. കുറച്ച് സമയത്തിനു ശേഷം വീണ്ടും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും രാജൻ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിത്തുവിനെ കുത്തുകയായിരുന്നു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

3 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

5 hours ago