കൊല്ലം. ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം കൊട്ടിയത്താണ് സംഭവം. കേസില്‍ വിപിന്‍, വിശാഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം.
ബാറില്‍ പ്രതികള്‍ ബഹളം വെച്ചതോടെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ബാറിലെ ഗ്ലാസുകള്‍ പൊട്ടിച്ചു. ഇതോടെ പ്രതികളെ ജീവനക്കാര്‍ പുറത്താക്കി. മടങ്ങിപ്പോയ ഇവര്‍ എട്ട് മണിയോടെ വീണ്ടും ബാറില്‍ എത്തി.
തുടര്‍ന്ന് കൈയില്‍ കരുതിയ പെട്രോള്‍ ഉപയോഗിച്ച് തീ വെക്കുകയായിരുന്നു. സംഭവ സമയത്ത് കൗണ്ടറിലെ ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൗണ്ടറിലെ പണം, ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് ബാര്‍ നടത്തിപ്പുകാര്‍ പരാതിയില്‍ പറയുന്നത്.
വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ…
ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ് റിട്ട. ഡി…
മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…
കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…
മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…